ഓയൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിമൺ കിഴക്കേക്കര സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.
Also Read: സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രം പകർത്തിയ ശേഷം പണവും സ്വർണവും തട്ടിയ യുവതി കീഴടങ്ങി
മൈക്ക് ഓപ്പറേറ്ററായിരുന്ന പ്രതി പെൺകുട്ടിയുമായി അടുക്കുന്നത് ഇൻസ്റ്റാഗ്രാം വഴിയാണ്. ശേഷം പെൺകുട്ടിയ്ക്ക് വിവാഹവാഗ്ദാനം നൽകുകയും അതിനുശേഷം കൂട്ടക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിനുശേഷം പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്.
വിവരമറിഞ്ഞ സിഡബ്ല്യൂസി പ്രവർത്തകർ പെൺകുട്ടിയെ കൗൺസിലിംഗ് നടത്തി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Also Read: ശനിയും ബുധനും ചേർന്ന് കേന്ദ്ര യോഗം; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി ഒപ്പം അപ്രതീക്ഷിത ധനലാഭവും!
നോട്ടീസ് നൽകിയത് മരട് പോലീസാണ്. സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തുടരാമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചു നൽകിയില്ല എന്ന സിറാജ് വലിയതറയുടെ പരാതിയിങ് മേലായിരുന്നു അന്വേഷണം.
Also Read: ശനി-ശുക്രന്റെ പവർഫുൾ രാജയോഗം ഈ 3 രാശിക്കാരുടെ തലവര മാറ്റും നൽകും വൻ പുരോഗതി!
കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ്. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് ഡിസ്നി ഹോട്ട്സ്റ്റാറായിരുന്നു. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദ യാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഗുണ കേവിന്റെ പശ്ചാത്തലത്തിലുള്ള സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.