ഇന്ത്യൻ ഫുട്ബോൾ ടീമിനെ കാത്ത് ഗോൾഡൻ ഓഫർ; ഹോങ്കോങ്ങിനെ തറപറ്റിച്ചാൽ താരങ്ങളുടെ കൈകളിൽ എത്തുക ലക്ഷങ്ങൾ

Spread the love

ഇന്ത്യൻ ഫുട്ബോൾ ടീമിന് വമ്പൻ ഓഫർ സമ്മാനിച്ചിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഹോങ്കോങ്ങിനെ പരാജയപെടുത്തിയാൽ താരങ്ങളുടെ കൈകളിൽ എത്തുക ലക്ഷങ്ങൾ എന്ന് റിപ്പോർട്ട്.

ഹൈലൈറ്റ്:

  • ഇന്ത്യൻ ഫുട്ബോൾ ടീമിന് വമ്പൻ ഓഫറുമായി എഐഎഫ്എഫ്
  • ഹോങ്കോങ്ങിനെ പരാജയപെടുത്തിയാൽ ലക്ഷങ്ങൾ കൈകളിലെത്തും
  • ഇന്ന് വൈകീട്ട് 5:30 നാണ് മത്സരം
ഇന്ത്യൻ ഫുട്ബോൾ ടീം
ഇന്ത്യൻ ഫുട്ബോൾ ടീം (ഫോട്ടോസ്Samayam Malayalam)
2027ലെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഹോങ്കോങ്ങിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീം . തായിലാൻഡിനോട് നേരിട്ട പരാജയത്തിന് ശേഷമാണ് ഇന്ത്യ ഹോങ്കോങ്ങിനെ നേരിടാൻ ഒരുങ്ങുന്നത്. അതേസമയം എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ അത്ര നല്ല ഫോമിലല്ല ഇന്ത്യൻ ഫുട്ബോൾ ടീം.
ലോകത്തിൽ ഇത് ആദ്യം; നാഷണൽ ലീഗ് കിരീടനേട്ടത്തിനിടെ ചരിത്രം കുറിച്ച് ഫുട്ബോൾ ഇതിഹാസം; ആ റെക്കോഡ് ഇങ്ങനെ
ഇപ്പോഴിതാ അടുത്ത മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനെ ഞെട്ടിച്ചുകൊണ്ട് ഒരു ഓഫർ എത്തിയിരിക്കുകയാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ( എഐഎഫ്എഫ് ) ആണ് കിടിലൻ ഒഫാറുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മത്സരത്തിൽ ജയിക്കുകയാണ് എങ്കിൽ താരങ്ങൾക്ക് സമ്മാന തുക നൽകുമെന്നാണ് എഐഎഫ്എഫ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ ടീമിനെ കാത്ത് ഗോൾഡൻ ഓഫർ; ഹോങ്കോങ്ങിനെ തറപറ്റിച്ചാൽ താരങ്ങളുടെ കൈകളിൽ എത്തുക ലക്ഷങ്ങൾ

കൗലൂണിലെ കൈ തക് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 5:30ന് നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏകദേശം 43 ലക്ഷം രൂപയുടെ ക്യാഷ് ബോണസ് നൽകാൻ എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകി എന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.മുൻ ബെംഗളൂരു എഫ്‌സി ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡാണ് ഹോങ്കോങ്ങിനെ പരിശീലിപ്പിക്കുന്നത്. 2026ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പരിശീലിപ്പിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിനെതിരെ ഒരു വിജയവും ഒരു സമനിലയും നേടിയ പരിചയം ഈ പരിശീലകനുണ്ട്.

അതേസമയം പ്രോത്സാഹന പ്രഖ്യാപനം വന്നതിനുശേഷം ഇന്ത്യൻ ടീമിന് ഹോങ്കോങ്ങിനെ തോൽപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ട ഇന്ത്യ, ഒരു മത്സരത്തിൽ നിന്ന് ഒരു പോയിന്റുമായി നിലവിൽ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 ക്വാളിഫയർ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.

ഗോൾകീപ്പർ ഹൃതിക് തിവാരി, ഡിഫൻഡർ മെഹ്താബ് സിങ്, ഫുൾ ബാക്ക് സുഭാഷിഷ് ബോസ് എന്നിവർ ഇല്ലാതെയാണ് ഇന്ത്യൻ ടീം ഹോങ്കോങ്ങിനെ നേരിടാൻ ഒരുങ്ങുന്നത്. പരിക്കിൽ നിന്ന് ഇതുവരെ മുക്തനാകാത്തതിനാൽ ആണ് സുഭാഷിഷ് നാട്ടിലേക്ക് മടങ്ങിയത് എന്നാണ് അറിയാൻ സാധിച്ചത്.

അതേസമയം 2023 – 24 സീസണിലേക്കുള്ള ബോണസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ കളിക്കാർ ആരോപിക്കുന്ന സമയത്താണ് എഐഎഫ്എഫിന്റെ ഏറ്റവും പുതിയ നീക്കം. നിരവധി കളിക്കാർക്ക് അവരുടെ കുടിശ്ശികകൾ ഇതുവരെ ലഭിച്ചിട്ടില്ല എന്നും അടയ്ക്കാത്ത മാച്ച് ഫീസ്, ദൈനംദിന അലവൻസുകൾ എല്ലാം ഇപ്പോഴും പെന്റിങ് ആണ് എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!