Kerala Rains Updates: കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. വ്യാഴാഴ്ച മുതൽ അറബികടലിൽ കേരളതീരത്ത് കാറ്റിന്റെ ശക്തി വർധിക്കാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read:കാലവർഷം; ജൂൺ ആദ്യവാരത്തിൽ ദുർബലം, മഴയിൽ 62 ശതമാനം കുറവ്
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ഒഡിഷയുടെ തീരം,ഗംഗതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇരുപത്തിനാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അർത്ഥമാക്കുന്നത്.
ഓറഞ്ച അലർട്ട്
വ്യാഴാഴ്ച രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശൂർ, ഇടുക്കി,എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:കാലവർഷം കേരളത്തിൽ; നേരത്തെ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം
വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 124.5 മില്ലി മീറ്റർ മുതൽ 244.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥ കേന്ദ്രം ഓറഞ്ച് അലർട്ട്് കൊണ്ട് അർത്ഥമാക്കുന്നത്.
Also Read: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കേരള തീരത്ത് കടലാക്രമണ സാധ്യത
കാലവർഷത്തിന്റെ ആദ്യ ദിനങ്ങളിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More
കപ്പലിലെ തീപിടിത്തം; കടലിൽ എണ്ണപടരുന്നത് തടയാൻ ഡച്ച് കമ്പനിയെത്തും