90 പന്തിൽ 190 റൺസ്, വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യവംശി; കിടിലൻ പ്രകടനം പരിശീലന മത്സരത്തിൽ

Spread the love

ഐപിഎൽ കഴിഞ്ഞിട്ടും വെടിക്കെട്ട് അവസാനിപ്പിക്കാതെ വൈഭവ് സൂര്യവംശി‌ ( Vaibhav Suryavanshi ). നേടിയത് 90 പന്തിൽ 190 റൺസ്. ഇനി ഈ മാസം ഇന്ത്യൻ ടീമിൽ കാണാം.

ഹൈലൈറ്റ്:

  • വീണ്ടും വെടിക്കെട്ടുമായി വൈഭവ് സൂര്യവംശി
  • ഐപിഎൽ കഴിഞ്ഞിട്ടും കിടിലൻ ഫോമിൽ
  • ത്രില്ലടിച്ച് ആരാധകർ
വൈഭവ് സൂര്യവംശി
വൈഭവ് സൂര്യവംശി (ഫോട്ടോസ്Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉജ്ജ്വല പ്രകടനമായിരുന്നു രാജസ്ഥാൻ റോയൽസിന്റെ കൗമാര ഓപ്പണർ വൈഭവ് സൂര്യവംശി കാഴ്ച വെച്ചത്. 14 വയസ് മാത്രം പ്രായമുള്ള താരം ഗുജറാത്ത് ടൈറ്റൻസിന് എതിരെ നടന്ന കളിയിൽ 35 പന്തിൽ സെഞ്ചുറി നേടി ഞെട്ടിച്ചു. രാജസ്ഥാൻ റോയൽസ് ദയനീയ പ്രകടനം കാഴ്ച വെച്ച സീസണിൽ ടീമിന്റെ ഏറ്റവും വലിയ പോസിറ്റീവാണ് വൈഭവ് സൂര്യവംശി. വരാനിരിക്കുന്ന സീസണുകളിലും രാജസ്ഥാൻ റോയൽസിന്റെ ടീം പദ്ധതികളിൽ വൈഭവ് സൂര്യവംശിക്ക് നിർണായക റോൾ ലഭിക്കുമെന്ന കാര്യം ഉറപ്പ്.ഐപിഎല്ലിന് ശേഷം വൈഭവ് സൂര്യവംശി കളിക്കുന്നത് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലാണ്. ഈ മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായുള്ള പരിശീലനത്തിലാണ് ഇപ്പോൾ ഈ കൗമാര താരം. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നടക്കുന്ന അണ്ടർ 19 ടീമിന്റെ പരിശീലനത്തിൽ കിടിലൻ ഫോമിലുള്ള വൈഭവ് സൂര്യവംശി, പരിശീലന മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പരിശീലന മത്സരത്തിൽ വെറും 90 പന്തുകളിൽ വൈഭവ് സൂര്യവംശി 190 റൺസ് അടിച്ചുകൂട്ടി. ടൈംസ് ഓഫ് ഇന്ത്യയുടെ ഗൗരവ് ഗുപ്തയാണ് ഈ വിവരം പുറത്തുവിട്ടത്. താരത്തിന്റെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന വാർത്തയാണിത്.

90 പന്തിൽ 190 റൺസ്, വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് സൂര്യവംശി; കിടിലൻ പ്രകടനം പരിശീലന മത്സരത്തിൽ

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ സംഭവമെന്ന് വിശേഷിക്കപ്പെടുന്ന വൈഭവ് സൂര്യവംശി ഓസ്ട്രേലിയ അണ്ടർ 19 ടീമിന് എതിരെ നേടിയ സെഞ്ചുറിയോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 58 പന്തിലായിരുന്നു അന്ന് 13 വർഷവും, 188 ദിവസവും മാത്രം പ്രായമുണ്ടായിരുന്ന സൂര്യവംശി സെഞ്ചുറി തികച്ചത്. ഈ പ്രകടനമാണ് ഐപിഎൽ ലേലത്തിൽ സൂര്യവംശിക്ക് ഡിമാൻഡ് നേടിക്കൊടുത്തതും.

Also Read: സഞ്ജുവിന്റെ വജ്രായുധം അടക്കം ഈ 3 അൺക്യാപ്പ്ഡ് താരങ്ങൾ ഇന്ത്യൻ ടീമിലേക്ക്? ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുക ഇവർ

ഐപിഎല്ലിന് മുൻപ് ഡെൽഹി ക്യാപിറ്റൽസിന്റെയും രാജസ്ഥാൻ റോയൽസിന്റെയും ട്രയൽസുകളിലും വൈഭവ് സൂര്യവംശി പങ്കെടുത്തിരുന്നു. 2025 സീസണ് മുന്നോടിയായി നടന്ന മെഗാ ലേലത്തിൽ 1.1 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് താരത്തെ വാങ്ങി. ഇതോടെ ഐപിഎൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി മാറി.

2025 സീസൺ ഐപിഎല്ലിലെ ആദ്യ ഏഴ് കളികളിലും പുറത്തിരുന്ന വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതോടെയായിരുന്നു പ്ലേയിങ് ഇലവനിലേക്ക് വന്നത്. ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ നടന്ന ആദ്യ കളിയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച വൈഭവ് സൂര്യവംശി, ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് രൗദ്രഭാവം പൂണ്ടത്. വെറും 35 പന്തുകളിലാണ് ഈ മത്സരത്തിൽ സൂര്യവംശി സെഞ്ചുറി നേടിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്.

Also Read: ബൗളർമാരെ അടിച്ചു പറത്തി വൈഭവ് സൂര്യവംശി, വെടിക്കെട്ട് ഫോമിൽ താരം; ഇന്ത്യക്കായി ഈ മാസം കളത്തിൽ ഇറങ്ങും

ഈ സീസണിൽ ഏഴ് കളികളിൽ രാജസ്ഥാൻ റോയൽസിനായി ഇറങ്ങിയ സൂര്യവംശി 206.55 സ്ട്രൈക്ക് റേറ്റിൽ 252 റൺസ് നേടിയത്. സെഞ്ചുറിക്ക് പുറമെ ഒരു അർധസെഞ്ചുറിയും അദ്ദേഹം നേടി. 18 ഫോറുകളും 24 സിക്സറുകളുമാണ് ഈ കൗമാര ഓപ്പണറുടെ ബാറ്റിൽ നിന്ന് കന്നി ഐപിഎൽ സീസണിൽ പിറന്നത്‌.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!