തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നതിന് സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഈ വിഭാഗക്കാർ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി.
പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കേണ്ടത് പ്രധാനമാണ്. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്.എഫ്.ജി. ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്.
ALSO READ: അമീബിക് മസ്തിഷ്‌ക ജ്വര രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പ്; അഭിമാന നേട്ടവുമായി ആരോഗ്യ വകുപ്പ്
ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപനശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ കോവിഡ് ആക്ടീവ് കേസുകൾ 2,223 ആണ്. 96 പേർ ചികിത്സയിൽ തുടരുന്നു. ഇവരിൽ ഭൂരിഭാഗവും മറ്റ് രോഗങ്ങളുള്ളവരാണ്.
എറണാകുളം ജില്ലയില്‍ 431നും കോട്ടയത്ത് 426ഉം തിരുവനന്തപുരത്ത് 365ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.
ALSO READ: രാജ്യത്ത് കോവിഡ് കേസുകളിൽ വർധന
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. കോവിഡ് ഭീതി മൂലം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ആശുപത്രികളില്‍ പോകുന്നവർ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. സോപ്പ്, സാനിറ്റെസര്‍ എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകള്‍ വൃത്തിയാക്കേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.