മറക്കാനാവുമോ ആ ഇന്നിങ്‌സുകള്‍… ഐസിസി ഹാള്‍ ഓഫ് ഫെയിമിന്റെ അനശ്വരതയിലേക്കുള്ള എംഎസ് ധോണിയുടെ യാത്ര ഇങ്ങനെ

Spread the love

ICC Hall of Fame: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏതാണ്ട് അഞ്ച് വര്‍ഷമാകാറായിട്ടും ധോണി (MS Dhoni) ഇപ്പോഴും ക്രിക്കറ്റില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരമാണ്. വരും തലമുറകളെ പ്രചോദിപ്പിക്കുന്ന ക്രിക്കറ്ററാണദ്ദേഹം. ഇന്ത്യക്കായി ഏറ്റവുമധികം വിജയങ്ങള്‍ കൈവരിച്ച നായകന്‍.

മഹേന്ദ്ര സിങ് ധോണി
മഹേന്ദ്ര സിങ് ധോണി (ഫോട്ടോസ്Samayam Malayalam)
ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ ലണ്ടനിലെ ലോര്‍ഡ്‌സില്‍ തുടക്കമാവുകയാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് 2023-2025 സൈക്കിളില്‍ കലാശപ്പോരിന് യോഗ്യത നേടിയത്. നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫൈനലിന് മുമ്പായി മറ്റൊരു അഭിമാനകരമായ ചടങ്ങ് കൂടി നടന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ( ICC Hall of Fame ) ഉള്‍പ്പെടുത്തി. ധോണി ഉള്‍പ്പെടെ ഏഴ് പേരാണ് പുതുതായി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ ഇന്ത്യക്കാരനാണ് ധോണി. ഹാള്‍ ഓഫ് ഫെയിമില്‍ ഇതോടെ ആകെ അംഗങ്ങള്‍ 115 ആയി.

മറക്കാനാവുമോ ആ ഇന്നിങ്‌സുകള്‍… ഐസിസി ഹാള്‍ ഓഫ് ഫെയിമിന്റെ അനശ്വരതയിലേക്കുള്ള എംഎസ് ധോണിയുടെ യാത്ര ഇങ്ങനെ

വാക്കുകളേക്കാള്‍ ബാറ്റ് കൊണ്ട് സംസാരിക്കാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന തന്ത്രജ്ഞനായ നായകനും ലോകകപ്പ് ചാമ്പനുമാണദ്ദേഹം. ശാന്തമായ പെരുമാറ്റവും സമ്മര്‍ദ്ദത്തിനിടയിലും അസാധാരണമായ തീരുമാനമെടുക്കാനുള്ള കഴിവും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യക്കായി 179 അന്താരാഷ്ട്ര വിജയങ്ങള്‍ എന്ന സമാനതകളില്ലാത്ത റെക്കോഡ് ധോണിയുടെ പേരിലുണ്ട്. 90 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും 98 ടി20 മത്സരങ്ങളിലും നേതൃത്വം വഹിച്ചു. ധോണിയുടെ കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടി. അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 ട്രോഫികളും സ്വന്തമാക്കി.

വിരാട് കോഹ്‌ലിയുടെ നാലാം നമ്പറില്‍ ആര് കളിക്കും? ശുഭ്മാന്‍ ഗില്ലോ കരുണ്‍ നായരോ അല്ല! 23കാരനായ പുതുമുഖം യോഗ്യനെന്ന്
ഇംഗ്ലണ്ടില്‍ 2013 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ മൂന്ന് പ്രധാന ഐസിസി കിരീടങ്ങളും നേടിയ ഏക ഇന്ത്യന്‍ ക്യാപ്റ്റനെന്ന പദവി ധോണിയെ തേടിയെത്തി. ചാമ്പ്യന്‍സ് ട്രോഫി, ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് ടി20 എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന ക്രിക്കറ്റ് കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനാണ്. ധോണിയുടെ വിഖ്യാതമായ നമ്പര്‍ 7 ജേഴ്സി ആരാധകഹൃദയങ്ങളില്‍ അനശ്വരമായി.

2007ല്‍ ഇന്ത്യക്കായി ടി20 ലോകകപ്പ് കിരീടം നേടി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലും നേടിയത്. ഇത് അദ്ദേഹത്തിന്റെ ആദ്യ ഐപിഎല്‍ കിരീടമായിരുന്നു. പിന്നീട് നാല് തവണ കൂടി ഐപിഎല്‍ നേടി. 2011ല്‍ ഇന്ത്യയില്‍ ഐസിസി 50 ഓവര്‍ ലോകകപ്പും നേടി. ഇതിന് മുമ്പ് കപില്‍ ദേവിന്റെ കീഴില്‍ 1983ല്‍ ആയിരുന്നു അവസാനമായി ഏകദിന ലോകകപ്പ് നേടിയത്.

90 പന്തിൽ 190 റൺസ്, വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് സൂര്യവംശി; കിടിലൻ പ്രകടനം പരിശീലന മത്സരത്തിൽ
ഐപിഎല്‍ 2025ല്‍ കളിച്ചതോടെ ഇതുവരെയുള്ള 18 എഡിഷനിലും കളിച്ച നാല് താരങ്ങളില്‍ ഒരാളായി. നിലവില്‍ ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കുന്ന കാര്യം ധോണി ഇതുവരെ തീരുമാനിച്ചിട്ടില്ല.

2007 ലാണ് ധോണി ഇന്ത്യയുടെ ടി20 ക്യാപ്റ്റനാവുന്നത്. അതേവര്‍ഷം തന്നെ പ്രഥമ ഐസിസി ടി20 ലോകകപ്പ് നേടി. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി തുടങ്ങിയ പ്രമുഖര്‍ ടി20 ലോകകപ്പില്‍ നിന്ന് പിന്മാറിയതോടെ താരതമ്യേന പ്രായം കുറഞ്ഞ സംഘത്തെ നയിച്ചാണ് ഈ കിരീട നേട്ടം. പിന്നീട് കൈവരിച്ച നിരവധി കിരീട നേട്ടങ്ങളുടെ തുടക്കമായിരുന്നു ഇത്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!