Axiom-4 Mission- ചരിത്രം കുറിക്കാൻ ആക്‌സിയം 4 മിഷൻ; കേരളത്തിനും അഭിമാനിക്കാനേറെ

Spread the love


Axiom-4 Mission: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ബഹിരാകാശ ദൗത്യമായ ആക്‌സിയം 4 മിഷന്റെ വിക്ഷേപണത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ശേഷിക്കുന്നത്. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.30ന് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ നിന്ന് ശുഭാംഷു ശുക്ലയടക്കം നാല് പേർ ഉൾപ്പെടുന്ന സ്‌പേസ് എക്‌സിൻറെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയരും.

എന്താണ് ആക്‌സിയം 4 മിഷൻ? 

ബഹിരാകാശ സഞ്ചാര ചരിത്രത്തിൽ പുതിയ ഒരധ്യായം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആക്‌സിയം 4 മിഷൻ. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനൊപ്പം,പോളണ്ടും ഹംഗറിയും 40 വർഷത്തിനുശേഷം മനുഷ്യബഹിരാകാശ യാത്രയിലേയ്ക്ക് തിരികെയെത്തുന്നു എന്ന വലിയ പ്രത്യേകതയും ഈ മിഷനുണ്ട്. നാസ , സ്പേസ് എക്സ് , ഇസ്രോ എന്നിവർ സംയുക്തമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുന്നത്.

ചരിത്ര നിയോഗവുമായി ശുഭാൻഷു ശുക്ല

നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്തേക്ക് പോകാൻ ഒരുങ്ങുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാൻഷു ശുക്ലയാണ് പുതിയ ചരിത്രനിയോഗം ഏറ്റെടുത്തത്.  ഇന്ത്യയുടെ ഗഗൻയാൻ പ്രോഗ്രാമിലെ നാല് ബഹിരാകാശയാത്രികരിൽ ഒരാളായിരുന്നു ശുഭാൻഷു. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. ഇതിൽ ശുഭാൻഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരുടെയും വിക്ഷേപണവും, പരിശീലനവും ഉൾപ്പെടുന്നുണ്ട്.

Also Read:ഓസ്ട്രിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ്; പത്ത് മരണം

പ്രശാന്ത് നായരും ഗഗൻയാൻ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാൻഷുവിന് സ്പേസ് എക്സും ആക്സിയം സ്പേസും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്‌കി വിസ്‌നിയേവ്‌സ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യസംഘത്തിൽ ശുഭാൻഷുവിനൊപ്പമുള്ളത്. ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് ശുഭാൻഷു ശുക്ല. ഉത്തർപ്രദേശ് സ്വദേശിയാണ് ശുഭാൻഷു.

ദൗത്യങ്ങൾ, ലക്ഷ്യങ്ങൾ

ആക്‌സിയം 4 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസം ചിലവഴിക്കും. 31 രാജ്യങ്ങളിൽ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങൾ ആക്‌സിയം 4 ദൗത്യത്തിൻറെ ഭാഗമാണ്.പ്രമേഹമുള്ളവർക്ക് ബഹിരാകാശ യാത്ര സാധ്യമാക്കാൻ യുഎഇയിലെ ബുർജീൽ ഹോൾഡിംഗ്‌സുമായി ചേർന്ന് നടത്തുന്ന സ്വീട്ട് റൈഡ് എന്ന പരീക്ഷണമാണ് ഇതിലൊന്ന്. 

Also Read: കെനിയയിൽ ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞു; അഞ്ച് മലയാളികൾ മരിച്ചു

ബഹിരാകാശത്ത് വച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുക, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇൻസുലിൻറെ പ്രവർത്തന ക്ഷമത പഠിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പഠനം. ആ പരീക്ഷണത്തിലൊരു മലയാളി കണക്ഷനുമുണ്ട്. ഡോ. ഷംസീർ വയലിൽ ആണ് ബുർജീൽ ഹോൾഡിംഗ്‌സിൻറെ ചെയർമാൻ. സ്റ്റാൻഫോർഡ് സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നുള്ള കാൻസർ ഗവേഷണമാണ് മറ്റൊരു ശ്രദ്ധേയ പരീക്ഷണം. മൈക്രോഗ്രാവിറ്റിയും ബഹിരാകാശ റേഡിയേഷനും എങ്ങനെ അർബുദ കോശങ്ങളുടെ വളർച്ചയെ ബാധിക്കുന്നുവെന്നാണ് ഈ പഠനം.

ആക്‌സിയം 4 ദൗത്യത്തിനായി ഐ.എസ.്ആർ.ഒ. നേരിട്ട് തിരഞ്ഞെടുത്ത് ബഹിരാകാശത്തേക്ക് അയക്കുന്നത് ഏഴ് പരീക്ഷണങ്ങളാണ്. അതിലൊന്ന് കേരളീയ തനിമയുള്ള പരീക്ഷണമാണ്. കേരളത്തിൽ നിന്ന് ആറ് വിത്തിനങ്ങളെ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ചുകൊണ്ടുവരുന്ന പരീക്ഷണത്തിന് തിരുവനന്തപുരം ഐഐഎസ്ടിയും കേരള കാർഷിക സർവകലാശാലയും ചുക്കാൻ പിടിക്കുന്നുണ്ട്. അതിനുപുറമേ ചില വിത്തുകൾ ബഹിരാകാശത്ത് മുളപ്പിക്കുന്ന പരീക്ഷണവും ആക്‌സിയം 4 ദൗത്യത്തിനിടെ ഐഎസ്എസിൽ നടക്കും.

Also Read: അധികാരമേറ്റ് പത്ത് മാസത്തിന് ശേഷം ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

മൈക്രോഗ്രാവിറ്റിയിലെ ഇലക്ട്രോണിക് ഡിസ്‌പ്ലേ ഉപയോഗത്തെക്കുറിച്ച് ഐഐഎസ്‌സിയുടെ പഠനം, ചില സപ്ലിമെൻറുകളുപയോഗിച്ച് മനുഷ്യൻറെ എല്ലുകൾക്കും പേശികൾക്കും ബഹിരാകാശത്തുണ്ടാകുന്ന മാറ്റങ്ങളെ സ്വാധീനിക്കാനാകുമോയെന്ന് ബെംഗളൂരുവിലെ ഇൻറസ്റ്റെം പഠിക്കുന്നതും ആക്‌സിയം 4-ലെ പ്രധാന പഠനങ്ങളാണ്.

മൈക്രോ ആൽഗയും, സൈനോ ബാക്ടീരിയയും എങ്ങനെ വളരുന്നു, പ്രതികരിക്കുന്നു എന്നൊക്കെ പഠിക്കാനും പ്രത്യേക പരീക്ഷണങ്ങളുണ്ട്. പിന്നൊരു ടാർഡിഗ്രേഡ് പഠനവും ആക്‌സിയം 4 ദൗത്യത്തിൽ ഉൾപ്പെടുന്നു. വിത്ത് പരീക്ഷണത്തിൽ ഇസ്രൊയ്ക്ക് കൈ സഹായവുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയും കൂടിയുണ്ട്. ബഹിരാകാശത്തെ ഉറക്കം മുതൽ ബഹിരാകാശ സഞ്ചാരികളുടെ മാനസികാരോഗ്യം വരെ ഈ യാത്രയിലൂടെ പഠനവിധേയമാക്കുന്നു. 

ഇതിനെല്ലാം പുറമേ, ലോകത്തെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർഥികളോട് ആക്‌സിയം 4 സംഘം ബഹിരാകാശത്ത് നിന്ന് സംവദിക്കുകയും ചെയ്യും. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും ശുഭാൻഷു ശുക്ലയുമായി സംസാരിക്കാൻ അവസരമൊരുങ്ങും

Read More

 



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!