തിരുവനന്തപുരം: പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി വ്ലോഗർ മുകേഷ് എം നായർ മുഖ്യാതിഥിയായ സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. ടി എസ് പ്രദീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
വ്ലോഗർ മുകേഷ് എം നായർ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് വൻ വിവാദമായിരുന്നു. വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടതിനെ തുടർന്ന് DGE യുടെ നിർദേശപ്രകാരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹെഡ്മാസ്റ്റർക്കെതിരെ അന്വേഷണം നടത്തിയിരുന്നു. ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായെന്ന് ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം ഫോർട്ട് സ്കൂളിലാണ് സംഭവം. ജൂൺ 2ന് നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വ്ലോഗറായ മുകേഷ് എം നായർ ആയിരുന്നു മുഖ്യാതിഥി. പോക്സോ കേസ് പ്രതി കൂടിയായ മുകേഷിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതാണ് വിവാദമായത്. റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ.
മുകേഷിനെതീരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഏപ്രിൽ മാസത്തിലാണ് സംഭവം. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.