Cargo Ship Accident: ചരക്കുകപ്പലിലെ അഗ്നിബാധ; തീയുടെ തീവ്രത കുറഞ്ഞു, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

Spread the love


Cargo Ship Accident: കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു. തീ കുറഞ്ഞതയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. പൂർണ്ണമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, കാണാതായ നാല് നാവികരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് വേണ്ടി നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിൽ തുടരുകയാണ്.

Also Read:കപ്പലിലെ തീപിടിത്തം; കടലിൽ എണ്ണപടരുന്നത് തടയാൻ ഡച്ച് കമ്പനിയെത്തും

നിലവിൽ 10 മുതൽ 15 ഡിഗ്രിയിൽ കപ്പൽ ചരിഞ്ഞതിനാൽ കൂടുതൽ കണ്ടെയ്‌നറുകളും കടലിൽ പതിച്ചിട്ടുണ്ട്. കപ്പലിൽ നിന്നുള്ള എണ്ണ കടലിൽ പടരുന്നത് തടയാൻ ഡച്ച് കമ്പനി എത്തും. പ്രതിരോധ നടപടിയുടെ ഭാഗമായാണ് രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവയ്ക്ക് എന്ന് ഡച്ച്   കമ്പനിയെ എത്തിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പൽ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.കപ്പലിൽ നിന്ന് ഇതുവരെ എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read:കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല, 15 ഡിഗ്രി വരെ ചരിഞ്ഞു

കപ്പലിൽ ആകെ 1754 കണ്ടെയ്‌നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്‌നുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം, ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്. 21,600 കി.ഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ടായിരുന്നു.പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതിൽ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.

Also Read:ചരക്കുകപ്പൽ അപകടം; തീ അണയ്ക്കാൻ വെല്ലുവിളി; രാത്രിയും ശ്രമം തുടരും

പലതരം ആസിഡുകളും ആൾക്കഹോൾ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്. ഇതിന് പുറമേ, 2000 ടൺ കപ്പൽ ഓയിലും, 240 ടൺ ഡീസൽ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് – തെക്ക് കിഴക്കൻ ദിശയിൽ കണ്ടെയ്‌നറുകൾ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തൽ. 

വളരെ പതിയെ കണ്ടെയ്‌നറുകൾ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്‌നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നിലവിൽ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്‌നുകൾ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!