തിരുവനന്തപുരം പോത്തൻകോട് വീട്ടിൽ നിന്നും കഞ്ചാവ് തോക്ക് കള്ളനോട്ടുമായി മൂന്നുപേർ പിടിയിൽ. രാം വിവേകിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടും തോക്കും പിടികൂടിയത്.
Also Read: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ
സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന രാംവിവേക്, അഭിന്‍ ലാല്‍, റിഷിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പം ഒരു യുവതിയെ കൂടി കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട്, നെടുമങ്ങാട് പോലീസ് സംയുക്തമായി രാം വിവേകിന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തു ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് രാംവിവേകിന്റെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്‌ക്കെത്തിയത്.
Also Read: കേതുവിന്റെ കൃപയാൽ 2026 വരെ ഇവർ പൊളിക്കും; ലഭിക്കും ധനവും സ്ഥാനമാനങ്ങളും
പരിശോധനയിൽ അനന്തുവിനെ കിട്ടിയില്ല പക്ഷേ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെടുക്കുകയായിരുന്നു. ഇതോടെയാണ് രാംവിവേക് ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കള്ളനോട്ട്, കഞ്ചാവ് കേസുകളിലും തോക്ക് കൈവശം വെച്ചതിനും മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെല്ലാം ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഇവർ എന്തിനാണ് രാംവിവേകിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നതെന്നതിനെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.