ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ടെസ്റ്റ് ജൂണ്‍ 20ന് ലീഡ്‌സില്‍. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ഒന്നാം ടെസ്റ്റ് ഇന്ത്യക്ക് കടുത്ത പരീക്ഷണമായിരിക്കും. രോഹിത് ശര്‍മ-വിരാട് കോഹ്ലി യുഗത്തിന് ശേഷമുള്ള ആദ്യ പരമ്പരയിലെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കും.
(ഫോട്ടോസ്– Samayam Malayalam)
രോഹിത് ശര്‍മ-വിരാട് കോഹ്ലി യുഗത്തിന് ശേഷം ആദ്യ ടെസ്റ്റ് മല്‍സരത്തിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പരിശീലനം നടത്തിവരികയാണ്. 18 അംഗ ടീമിനെ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തുമാണ് നയിക്കുന്നത്. ഇരുവരും ആദ്യമായി ടെസ്റ്റില്‍ നേതൃസ്ഥാനത്തേക്ക് വരികയാണ്.
ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് അനൗദ്യോഗിക ടെസ്റ്റ് പരമ്പര കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 18 അംഗ ടെസ്റ്റ് ടീമിലുള്ള പലരും രണ്ട് ചതുര്‍ദിന ടെസ്റ്റുകളില്‍ ഇന്ത്യ എ ടീമിനായി കളിച്ചു. ഈ മാച്ചുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനെ നിശ്ചയിക്കുക.
More Follows…
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.… കൂടുതൽ വായിക്കുക