വയനാട്: പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ റിമാൻഡിൽ. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.ബി. അനൂപാണ് അനന്തുവിനെ റിമാൻഡ് ചെയ്തത്. മറ്റ് കേസുകളിൽ നാളെ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി അഡ്വ എൻ.കെ. വിനോദ് ആണ് ഹാജരായത്.
വയനാട് ജില്ലയിലെ ആയിരത്തിലധികം ആളുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ 45 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതിൽ 5 കേസുകളിലാണ് ഇന്ന് രണ്ടാംപ്രതി അനന്തു കൃഷ്ണനെ ഹാജരാക്കിയത്. നാളെ മറ്റ് ചില കേസുകളിലും അനന്തു കൃഷ്ണനെ ഹാജരാക്കും. സംസ്ഥാനത്തുടനീളം വിവിധ കോടതികളിലായി നൂറുകണക്കിന് കേസുകളാണ് അനന്ദു കൃഷ്ണനെതിരെയുള്ളത്. ഇതിൽ മുപ്പതോളം കോടതികളിൽ പോലീസ് അനന്തു കൃഷ്ണനെ ഹാജരാക്കിയിട്ടുണ്ട്.
പൊതുജനങ്ങളിൽ നിന്ന് 490 കോടി രൂപയാണ് ഒന്നാംപ്രതി ആനന്ദകുമാറും രണ്ടാംപ്രതി അനന്തു കൃഷ്ണനും ചേർന്ന് സമാഹരിച്ചത്. ആദ്യം പണമടച്ച കുറച്ചുപേർക്ക് ഇലക്ട്രിക് സ്കൂട്ടറുകളും ഗൃഹോപകരണങ്ങളും നൽകുകയും ചെയ്തു. ഇതിൽ വിശ്വാസം തോന്നിയാണ് കൂടുതൽ പേർ പകുതി വില അടച്ചത്. സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാധനങ്ങൾ നൽകുന്നു എന്നായിരുന്നു പ്രചരണം. പിന്നീട് തട്ടിപ്പ് പുറത്തായതോടെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലെ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കി വരികയാണ്.
കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതി അനന്തുകൃഷ്ണനെ ചോദ്യംചെയ്ത് വിവരങ്ങൾ ശേഖരിച്ചിരുന്നു. വയനാട്ടിലെ കേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിച്ചു വരികയാണ്. ഉടൻ കുറ്റപത്രം തയാറാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.