ഡബ്ല്യുടിസി ഫൈനലില്‍ ഓസ്ട്രേലിയക്ക് പുതിയ ഓപണര്‍; ദക്ഷിണാഫ്രിക്കയും പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു

Spread the love

ICC World Test Championship Final 2025: ലോര്‍ഡ്സില്‍ നാളെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പായി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും (South Africa vs Australia Final) പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഓപണിങ് സ്ഥാനത്ത് പുതിയ പരീക്ഷണം നടത്തുകയാണ്.

ഹൈലൈറ്റ്:

  • ഡബ്ല്യുടിസി ഫൈനലിന് നാളെ തുടക്കം
  • ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും
  • ഇരു ടീമുകളും പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു
ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഡബ്ല്യുടിസി ഫൈനലിന് നാളെ തുടക്കം.
ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഡബ്ല്യുടിസി ഫൈനലിന് നാളെ തുടക്കം. (ഫോട്ടോസ്Samayam Malayalam)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ICC World Test Championship) 2025 ഫൈനല്‍ മല്‍സരത്തിനൊരുങ്ങി ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും. ഇരു ടീമുകളും പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു. ലണ്ടനിലെ ലോര്‍ഡ്‌സില്‍ നാളെ (ജൂണ്‍ 11 ബുധനാഴ്ച) ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്ക് മല്‍സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ (Australia Vs South Africa Final) മികച്ച വിജയത്തിലൂടെ അപ്രമാദിത്തം തുടരാന്‍ ആഗ്രഹിക്കുമ്പോള്‍ 27 വര്‍ഷത്തിനിടെ ആദ്യത്തെ ഐസിസി ട്രോഫി നേടുകയെന്നതാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

ഡബ്ല്യുടിസി ഫൈനലില്‍ ഓസ്ട്രേലിയക്ക് പുതിയ ഓപണര്‍; ദക്ഷിണാഫ്രിക്കയും പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു പ്രധാന മാറ്റമുണ്ട്. ഉസ്മാന്‍ ഖവാജയുടെ പങ്കാളികളായി ഒരു സ്‌പെഷ്യലിസ്റ്റ് ഓപണറെ വേണ്ടെന്നാണ് തീരുമാനം. 2019 മുതല്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ താരമായ മാര്‍നസ് ലബുഷാനെ ഓപണര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നു. കരിയറില്‍ ഒരിക്കലും അദ്ദേഹം ഇന്നിങ്‌സ് ഓപണ്‍ ചെയ്തിട്ടില്ല.

ശ്രീലങ്കയില്‍ ഓസ്ട്രേലിയയ്ക്കായി ഓപണ്‍ ചെയ്തിരുന്ന വെടിക്കെട്ട് താരം ട്രാവിസ് ഹെഡ് ടീമില്‍ ഉണ്ടായിട്ടും അദ്ദേഹത്തെ ന്യൂബോള്‍ നേരിടാന്‍ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ശ്രീലങ്കയിലെ സ്പിന്‍ അനുകൂല സാഹചര്യങ്ങളില്‍ നന്നായി കളിക്കാനാവുമെന്ന് കണ്ടാണ് ട്രാവിസിനെ ഓപണറാക്കിയിരുന്നത്.

വിരാട് കോഹ്‌ലിയുടെ നാലാം നമ്പറില്‍ ആര് കളിക്കും? ശുഭ്മാന്‍ ഗില്ലോ കരുണ്‍ നായരോ അല്ല! 23കാരനായ പുതുമുഖം യോഗ്യനെന്ന്
ലോര്‍ഡ്‌സിലെ പിച്ചിന്റെ സ്വഭാവവും എതിരാളികളും ലങ്കയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇടംകൈയ്യന്‍ അഞ്ചാം സ്ഥാനത്തേക്ക് മടങ്ങുന്നത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന സംഘത്തില്‍ കാമറൂണ്‍ ഗ്രീനിന്റെ തിരിച്ചുവരവാണ് മറ്റൊരു പ്രത്യേകത. യുവതാരം സാം കോണ്ടാസ് ഇന്ത്യക്കെതിരെ ഓപണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ല.

2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ (ബിജിടി) ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെ ഭയപ്പെടുത്തിയ പേസര്‍ സ്‌കോട്ട് ബൊലാന്‍ഡിനും ഫൈനലില്‍ ഇടമില്ല. കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നീ പേസ് ത്രയങ്ങളിലാണ് അവരുടെ പ്രതീക്ഷ. നഥാന്‍ ലിയോണ്‍ ഏക സ്പിന്നറാണ്. ടെംബ ബവുമ ആണ് നായകന്‍.

മറക്കാനാവുമോ ആ ഇന്നിങ്‌സുകള്‍… ഐസിസി ഹാള്‍ ഓഫ് ഫെയിമിന്റെ അനശ്വരതയിലേക്കുള്ള എംഎസ് ധോണിയുടെ യാത്ര ഇങ്ങനെ
പേസ്-ബൗളിങ് ഓള്‍റൗണ്ടറുടെ റോളില്‍ ബ്യൂ വെബ്സ്റ്ററുണ്ടാവും. കാമറൂണ്‍ ഗ്രീന്‍ മൂന്നാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കും. പുറം ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ചെത്തിയതിനാല്‍ അദ്ദേഹം ബൗള്‍ ചെയ്യില്ല.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വലിയ അത്ഭുതമൊന്നുമില്ല. നാല് പേസ്-ബൗളിങ് ഓപ്ഷനുകള്‍ ലഭിക്കുന്നതിന് വിയാന്‍ മുള്‍ഡറെ ടീമില്‍ ഉള്‍പ്പെടുത്തി. മുള്‍ഡറിനെ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ നിയോഗിക്കുകയും ചെയ്തു. പാകിസ്താനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും കോര്‍ബിന്‍ ബോഷിന് പുറത്തായി.

2023-25 ഡബ്ല്യുടിസി സൈക്കിളില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇടംകൈയ്യന്‍ ഓപണര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് യൂണിറ്റിനെ നയിക്കും.

കേശവ് മഹാരാജ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ്. കഗിസോ റബാദ, മാര്‍ക്കോ ജാന്‍സെന്‍, ലുങ്കി എന്‍ഗിഡി എന്നിവരടങ്ങുന്ന പേസ് ആക്രമണമാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന ബൗളിങ് ശക്തി.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍: ഐദന്‍ മാര്‍ക്രം, റയാന്‍ റിക്കിള്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡിങ്ഹാം, കൈല്‍ വെറിന്‍ (വി.സി), മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാദ, ലുങ്കി എന്‍ഗിഡി.

ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവന്‍: ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാഗ്‌നെ, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി (വി.സി), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!