Cargo Ship Accident: ചരക്കുകപ്പലിലെ തീപിടിത്തം; അടുത്ത 12 മണിക്കൂർ നിർണായകം

Spread the love


Cargo Ship Accident: കൊച്ചി: അറബിക്കടലിൽ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുന്നു. കപ്പലിലെ വലിയ തീനാളങ്ങൾ കുറഞ്ഞെങ്കിലും കനത്ത പുക തുടരുകയാണ്. കപ്പലിലുള്ള ഭൂരിഭാഗം കണ്ടെയ്‌നറുകളിലേക്കും തീപടർന്നിട്ടുണ്ട്. കപ്പൽ ചരിഞ്ഞതിനാൽ ദൗത്യം കൂടുതൽ ദുഷ്‌കരമായിട്ടുണ്ട്. വരുന്ന 12 മണിക്കൂർ നിർണായകമായെന്ന് വിദഗ്ധ സംഘം സൂചന നൽകുന്നു. 

Also Read:ചരക്കുകപ്പലിലെ അഗ്നിബാധ; തീയുടെ തീവ്രത കുറഞ്ഞു, കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

പൊട്ടിത്തെറിക്കുന്ന കണ്ടെയ്‌നറുകളാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളി. തീയണയ്ക്കാൻ വൈകിയാൽ കപ്പൽ മുങ്ങിയേക്കും. കോസ്റ്റ്ഗാർഡിന്റെ ആറ് വെസ്സൽസ് തീ അണക്കാനുള്ള ശ്രമം തുടരുന്നത്. കണ്ടെയ്നറുകളിൽ പകുതിയും കത്തി നശിച്ചിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി വടക്കാൻ തീര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വസ്തുക്കൾ കടൽ തീരത്ത് അടിയുകയാണെങ്കിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കപ്പലിൽ 2240 ടൺ ഇന്ധനം

കപ്പലിൽ 2240 ടൺ ഇന്ധനവുമുണ്ടെന്നതും അതിനടുത്തേക്ക് തീ പടർന്നിട്ടുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. 157 ഇനം അത്യന്തം അപായകരമായ വസ്തുക്കൾ കണ്ടെയ്‌നുകളിലുണ്ടെന്നാണ് കാർഗോ മാനിഫെസ്റ്റോയിൽ നിന്നും ലഭിക്കുന്ന വിവരം. കണ്ടെയ്‌നറുകൾ തെക്കൻ കേരളാ തീരത്തേക്ക് എത്താനുള്ള സാധ്യതയുമേറുകയാണ്. 

Also Read:കപ്പലിലെ തീപിടിത്തം; കടലിൽ എണ്ണപടരുന്നത് തടയാൻ ഡച്ച് കമ്പനിയെത്തും

കപ്പലിൽ ആകെ 1754 കണ്ടെയ്‌നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്‌നുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം, ഇതിൽ 157 ഇനങ്ങൾ അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്. 21,600 കി.ഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ടായിരുന്നു.പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതിൽ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.

Also Read: കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല, 15 ഡിഗ്രി വരെ ചരിഞ്ഞു

പലതരം ആസിഡുകളും ആൾക്കഹോൾ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്. ഇതിന് പുറമേ, 2000 ടൺ കപ്പൽ ഓയിലും, 240 ടൺ ഡീസൽ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് – തെക്ക് കിഴക്കൻ ദിശയിൽ കണ്ടെയ്‌നറുകൾ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 

കാറ്റിന്റെ ഗതി നിർണായകം

വളരെ പതിയെ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്‌നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നിലവിൽ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്‌നുകൾ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!