Konkan Railway Monsoon Time Table: മൺസൂൺ; കൊങ്കൺ വഴിയുള്ള ട്രെയനുകളുടെ സമയത്തിൽ മാറ്റം

Spread the love


Konkan Railway Monsoon Time Table: തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.ജൂൺ പതിനഞ്ചിന് പുതിയ ടൈംടേബിൾ നിലവിൽ വരും.

Also Read:ചരക്കുകപ്പലിലെ തീപിടിത്തം; അടുത്ത 12 മണിക്കൂർ നിർണായകം

മഴക്കാലത്ത് അപകടങ്ങൾക്കു സാധ്യതയുളളതിനാലാണ് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ പുനക്രമീകരണം നടത്തുന്നത്. മൺസൂൺ കാലമായതിനാൽ ഈ പാതയിലൂടെ പതിവിലും വേഗത കുറച്ചാണ് ട്രെയിനുകൾ സഞ്ചരിക്കുന്നത്. അതിനാലാണ് ട്രെയിനുകളുടെ സമയത്തിൽ പുനക്രമീകരണം നടത്തുന്നത്. കേരളത്തിൽനിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും.

സമയമാറ്റം ഇങ്ങനെ

എറണാകുളം -പുനെ സൂപ്പർഫാസ്റ്റ്, എറണാകുളം -നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ വെളുപ്പിനെ 02.15-ന് പുറപ്പെടും. നിലവിൽ ഇത് രാവിലെ 5.15 പുറപ്പെടേണ്ട വണ്ടിയാണ്. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10). 

Also Read: രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ

തിരുനെൽവേലി-ഹാപ്പ, തിരുനെൽവേലി-ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00). തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ലോക്മാന്യ തിലക് ഗരീബ്‌രഥ്-9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45). തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).

Also Read:ഏഴ് ദിവസം ശക്തമായ മഴ; ഡാമുകൾ തുറക്കും, ജാഗ്രത വേണം

എറണാകുളം -നിസാമുദ്ദീൻ മംഗൾദ്വീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം -മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും. തിരുവനന്തപുരം സെൻട്രൽ-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14.40-നും (നിലവിലെ സമയം-19.15) എറണാകുളം-അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-നും (നിലവിലെ സമയം-20.25) തിരുവനന്തപുരം സെൻട്രൽ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-നും (നിലവിലെ സമയം-00.50) പുറപ്പെടും.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!