കോഴിക്കോട്: കാൽനടയാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വയനാട് പനമരം സ്വദേശി ഗണപതി കൊള്ളി വീട്ടിൽ കൃഷ്ണമോഹനാണ് പിടിയിലായത്.
Also Read: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവം; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ഇയാളെ വയനാട്ടിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഏപ്രിൽ 10 ന് രാത്രി ഒൻപതു മണിയോടെ കോഴിക്കോട് മാവൂർ റോഡ് രാജാജി ജങ്‌ഷനിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോൾ പാലക്കാട് സ്വദേശിയായ വി.കെ. വിബീഷിന്റെ മൊബൈൽ ഫോണാണ് കൃഷ്ണമോഹൻ തട്ടിപ്പറിച്ചെടുത്ത് രക്ഷപെട്ടത്. ഇയാൾ ബസിലും ലോറിയിലും ഡ്രൈവറായി ജോലിചെയ്യാറുമുണ്ട്.
Also Read: വർഷങ്ങൾക്ക് ശേഷം ഭദ്ര, മാളവ്യ, ബുധാദിത്യ യോഗം; ഇവരുടെ ഭാഗ്യം തെളിയും, കരിയറിലും ബിസിനസിലും പുരോഗതി
സംഭവത്തെ തുടർന്ന് പോലീസ് ഇയാളെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കൃഷ്ണമോഹൻ അയൽ സംസ്ഥാനങ്ങളിലേക്ക് ലോറിയിൽ ഡ്രൈവറായി പോവുയി. അറസ്റ്റു ചെയ്ത ഇയാളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.