Kerala News Live Updates: താമരശ്ശേരി ഷഹബാസ് കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം.ആറ് വിദ്യാർത്ഥികൾക്ക് കർശനഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് .പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണം.അന്വേഷണവുമായി സഹകരിക്കുമെന്ന് മാതാപിതാക്കള്‍ കോടതിയിൽ സത്യവാങ്ങ്മൂലം നല്‍കണം.സാക്ഷികളെ സ്വാധീനിക്കരുത്.സമാന കുറ്റങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയാണ് ഉപാധികൾ.
വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യം കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. ട്യുഷൻ സെൻ്ററിലെ യാത്രയയപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ഷഹബാസിൻ്റെ കൊലപതകത്തിന് വഴിവച്ചത്.
Facebook Comments Box