ജയത്തിന് മുൻപ് ദക്ഷിണാഫ്രിക്കൻ ഡ്രെസ്സിങ് റൂമിൽ നടന്നത് ഇങ്ങനെ; കസേരയിൽ നിന്ന് എണീക്കാതെ ബാവുമ, പ്രാർഥനയുമായി ജാൻസൻ

Spread the love

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ( WTC ) കിരീടം ചൂടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഫൈനലിലെ ജയത്തിന് മുൻപ് ദക്ഷിണാഫ്രിക്കയുടെ ഡ്രെസ്സിങ് റൂമിൽ നടന്നത് ഇങ്ങനെ.

ഹൈലൈറ്റ്:

  • ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കക്ക്
  • ഫൈനലിൽ ഓസ്ട്രേലിയയെ വീഴ്ത്തി
  • ദക്ഷിണാഫ്രിക്കയുടെ ഡ്രെസ്സിങ് റൂമിൽ നടന്നത് ഇങ്ങനെ
ടെംബ ബാവുമ
ടെംബ ബാവുമ (ഫോട്ടോസ്Getty Images)
നീണ്ട 27 വർഷങ്ങൾക്ക് ശേഷം ഒരു ഐസിസി കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ടെംബ ബാവുമ നയിച്ച ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടം കൈവരിച്ചത്. ചരിത്രമുറങ്ങുന്ന ഇംഗ്ലണ്ടിലെ ലോഡ്സ് മൈതാനത്ത് ആരാധകരെ ത്രസിപ്പിക്കുന്ന ജയമായിരുന്നു ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ കവറിലൂടെ ബൗണ്ടറി പായിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ കൈൽ വെറെയ്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയ റൺ നേടിയത്.‌ ഇതോടെ ദക്ഷിണാഫ്രിക്കൻ ഡ്രസ്സിങ് റൂമിൽ ആഘോഷം തുടങ്ങിയെങ്കിലും നായകൻ ടെംബ ബാവുമ താഴേക്ക് നോക്കി അമിതാഹ്ലാദമൊന്നും ഇല്ലാതെ തന്റെ കസേരയിൽ ഇരിക്കുകയായിരുന്നു. തുടർന്ന് ശാന്തമായി കൈയ്യടിച്ച ദക്ഷിണാഫ്രിക്കൻ നായകനെ സഹതാരങ്ങൾ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.

ജയത്തിന് മുൻപ് ദക്ഷിണാഫ്രിക്കൻ ഡ്രെസ്സിങ് റൂമിൽ നടന്നത് ഇങ്ങനെ; കസേരയിൽ നിന്ന് എണീക്കാതെ ബാവുമ, പ്രാർഥനയുമായി ജാൻസൻ

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് നാലാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ടെംബ ബാവുമയുടെ വിക്കറ്റ് നഷ്ടമായിരുന്നു. 66 റൺസെടുത്ത് മികച്ച ഫോമിൽ ബാറ്റ് ചെയ്ത് വരുമ്പോളാണ് ബാവുമ പുറത്താകുന്നത്.

ഔട്ടായി ഡ്രെസ്സിങ് റൂമിലെത്തിയ താരം ബാൽക്കണിയിലെ ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു. ഇതിന് ശേഷം അദ്ദേഹം ഒരുതവണ പോലും കസേരയിൽ നിന്ന് എഴുന്നേറ്റില്ല. ഒരു ക്രിക്കറ്റ് അന്ധവിശ്വാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഫൈനൽ ജയത്തിന് മുൻപ് ദക്ഷിണാഫ്രിക്കയുടെ ഡ്രെസ്സിങ് റൂമിൽ പലരും പ്രാർഥനയിലായിരുന്നുവെന്ന് കളിക്ക് ശേഷം താരങ്ങൾ തന്നെ വെളിപ്പെടുത്തി.

“ഡ്രെസ്സിങ് റൂമിനുള്ളിലെ രക്തസമ്മർദ്ദം വളരെ കൂടുതലായിരുന്നു. കിരീടം നേടാൻ സാധിച്ചതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്.” ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എംഗിഡി പറഞ്ഞു.

Also Read: ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിച്ച ദക്ഷിണാഫ്രിക്കക്ക് ലഭിക്കുക വമ്പൻ സമ്മാനതുക; ഐപിഎൽ വിജയികളേക്കാൾ കൂടുതൽ

” അവിടെ ( ഡ്രെസ്സിങ് റൂമിൽ ) ഇരുന്ന് പ്രാർഥിക്കുകയായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ ജോലി പൂർത്തിയാക്കാൻ സാധിച്ചു. വിജയിച്ചതിൽ ഏറെ സന്തോഷമുണ്ട്. ചേഞ്ച് റൂമിൽ വലിയ ആശങ്കകൾ നിലനിന്നിരുന്നു. ഞാൻ അടക്കം പലരും അവിടെ നിശബ്ദരായിരുന്നു.” ഫൈനൽ ജയത്തിന്‌ ശേഷം ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം മാർക്കോ ജാൻസൻ വെളിപ്പെടുത്തി.

Also Read: ഇത് ചരിത്രവിജയം; 27 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഐസിസി കിരീടം; 96 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് ടെംബ ബവുമ

അതേ സമയം നീണ്ട 27 വർഷത്തെ ഇടവേളക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടത്തിൽ മുത്തമിടുന്നത്. ടീമിന്റെ അവസാന ഐസിസി ട്രോഫി 1998 ലായിരുന്നു‌. അന്ന് ഐസിസി നോക്കൗട്ട് ട്രോഫിയിലാണ് ദക്ഷിണാഫ്രിക്ക മുത്തം വെച്ചത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയുടെ പുരുഷ ടീം ഒരു ഐസിസി ഫൈനലിൽ കടന്നത് 2024 ലെ ടി20 ലോകകപ്പിലായിരുന്നു‌. എന്നാൽ ഇന്ത്യയോട് തോറ്റുമടങ്ങാനായിരുന്നു അന്ന് അവർക്ക് വിധി.

Also Read: ലോക ടെസ്റ്റ് രാജാക്കന്മാരായി ദക്ഷിണാഫ്രിക്ക, ഫൈനലിൽ ഓസീസ് വീണു; 27 വർഷങ്ങൾക്ക് ശേഷം ആദ്യ ഐസിസി കിരീടം

2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ദക്ഷിണാഫ്രിക്കക്ക് റെക്കോഡ് സമ്മാനത്തുകയാണ് ലഭിക്കുക. ഏകദേശം 30.78 കോടി ഇന്ത്യൻ രൂപയോളം വരുമിത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ വിജയികളാകുന്ന ടീമിന് ലഭിക്കുന്ന എക്കാലത്തെയും ഉയർന്ന തുകയാണിത്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!