പുതിയ സീസണ് മുൻപ് അടുത്ത സൈനിങ്ങ് നടത്തി കേരള ബ്ലാസ്റ്റേഴ്സ് ( Kerala Blasters FC ). ടീമിലേക്ക് വന്നത് ഇന്ത്യൻ താരം. ഇത് മികച്ച നീക്കമെന്ന് വിലയിരുത്തൽ.
ഹൈലൈറ്റ്:
- വീണ്ടുമൊരു സൈനിങ് നടത്തി കേരള ബ്ലാസ്റ്റേഴ്സ്
- ടീമിന്റെ ദുർബലമായ ഡിപ്പാർട്ട്മെന്റിലേക്കാണ് താരത്തിന്റെ വരവ്
- പുതിയ സീസണ് മുൻപ് മഞ്ഞപ്പടയുടെ സുപ്രധാന നീക്കങ്ങൾ

സുപ്രധാന നീക്കം നടത്തി കേരള ബ്ലാസ്റ്റേഴ്സ്, ടീമിന്റെ ഏറ്റവും വലിയ തലവേദന അവസാനിച്ചേക്കും; പുതിയ താരം നിസാരക്കാരനല്ല
ഛത്തീസ്ഗഢിൽ നിന്നുള്ള അർഷിനെ, വളർന്നു വരുന്ന മികച്ച യുവ ഗോൾകീപ്പർമാരിൽ ഒരാളായാണ് ഇന്ത്യൻ ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. ഗോൾപോസ്റ്റിലെ വേഗതയാർന്ന പ്രതികരണങ്ങളും, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായി നിൽക്കാനുള്ള കഴിവും പ്രതിരോധനിരയെ മികച്ച രീതിയിൽ നിയന്ത്രിക്കാനുള്ള പാടവവും അർഷിന്റെ പ്രധാന സവിശേഷതകളാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേരുന്നതിൽ താൻ അതിയായ സന്തോഷവാനാണെന്ന് അർഷ് ഷെയ്ഖ് പ്രതികരിച്ചു. “ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ഥലമാണ് കേരളം, ഇവിടുത്തെ ആരാധകരുടെ ആവേശം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ കരിയറിലെ ഈ പുതിയ തുടക്കത്തിന് ഞാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്, കൂടുതൽ കാര്യങ്ങൾ പഠിക്കാനും പരിചയം നേടാനും ഒരു മികച്ച കളിക്കാരനായി വളരാനും ഇത് എനിക്ക് ഏറ്റവും അനുയോജ്യമായ ടീം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ടീമിനുവേണ്ടി കഠിനാധ്വാനം ചെയ്യാനും എന്റെ പരമാവധി സംഭാവന നൽകാനും ഞാൻ ശ്രമിക്കും.” മഞ്ഞപ്പടയിൽ ചേർന്നതിന് ശേഷം അർഷ് ഷെയിഖ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചുപണി വരുന്നു, ആരൊക്കെ പുറത്താകും? വിദേശ നിരയിൽ മാറ്റം ഉറപ്പ്
അമേയ് രണവാഡെയ്ക്ക് ശേഷം ഈ ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ സൈനിങ്ങാണ് അർഷ്. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ് എന്നിവരുൾപ്പെടുന്ന ഗോൾകീപ്പർമാരുടെ നിര അർഷ് വരുന്നതോടെ കൂടുതൽ ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
“ക്ലബ്ബിന്റെ ദീർഘകാല പദ്ധതിയും ലക്ഷ്യങ്ങളും നിറവേറ്റുന്ന ഒരു ടീമിനെ പടുത്തുയർത്തുന്നതിലാണ് ഈ വർഷം ഞങ്ങൾ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. ഗോൾകീപ്പർമാരുടെ വിഭാഗം ശക്തിപ്പെടുത്തേണ്ടത് ഇതിൽ സുപ്രധാനമായ ഒന്നാണ്. അർഷിനെപ്പോലെ കഴിവുള്ള ഒരു യുവ ഗോൾകീപ്പറെ ടീമിലെത്തിച്ചത് ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ്. ക്ലബ്ബിൽ ഞങ്ങൾ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അദ്ദേഹത്തിന് വളരാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ താരങ്ങളെ വളർത്തി ടീമിന് ശക്തമായ അടിത്തറ പാകാനാണ് ബ്ലാസ്റ്റേഴ്‌സ് എന്നും മുൻഗണന നൽകുന്നത്.” ടീമിന്റെ സൈനിങ്ങിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.
അവസാനം ആ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു, അഴിച്ചുപണിക്ക് മഞ്ഞപ്പട; വരുന്നത് അടിമുടി മാറ്റങ്ങൾ
” ഒരു ഗോൾകീപ്പറിന് വേണ്ട എല്ലാ സ്വാഭാവിക കഴിവുകളുമുള്ള ഒരു കളിക്കാരനാണ് അർഷ്. അടിസ്ഥാനപരമായ കാര്യങ്ങളിൽ അദ്ദേഹം മികവ് പുലർത്തുന്നുണ്ട്, ഒപ്പം കളിക്കിടയിലെ സമ്മർദ്ദത്തിലും ശാന്തത പാലിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. അർഷ് വരുന്നതോടെ ഞങ്ങളുടെ ഗോൾകീപ്പർമാർക്കിടയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നും ഇത് എല്ലാവരെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുമെന്നും ഞാൻ കരുതുന്നു. ടീമിനൊപ്പം നന്നായി വളരാനും ടീമിന്റെ പ്രധാന ഭാഗമാകാനും അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.” അർഷ് ഷെയ്ഖിന്റെ വരവിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു.