Club World Cup: കച്ചമുറുക്കി മെസി; ഇന്റർ മയാമി ആദ്യ കളി ജയിക്കുമോ? മത്സരം എവിടെ കാണാം?

Spread the love


ക്ലബ് ലോകകപ്പിന്റെ നാളുകളിലേക്കാണ് ഇനി ഫുട്ബോൾ ലോകം കടക്കുന്നത്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഇനി പുലർച്ചെ ഉറക്കമുണർന്നിരുന്ന് മത്സരം കാണേണ്ട ദിവസങ്ങളും.. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മെസിയുടെ ഇന്റർ മയാമി ഈജിപ്ത്യൻ ക്ലബായ അൽ അഹ്ലിയെ നേരിടും. മെസിയുടേയും സുവാരസിന്റേയും കരുത്തിൽ ക്ലബ് ലോകകപ്പിന് ഇറങ്ങുന്ന ഇന്റർ മയാമിക്ക് എത്ര ദൂരം മുൻപോട്ട് പോകാനാവും? 

എംഎൽഎസിൽ നിലവിൽ 16 കളിയിൽ നിന്ന് എട്ട് ജയവുമായി മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമി. ക്ലബ് ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അൽ അഹ്ലിക്ക് പിന്നാലെ പോർച്ചുഗൽ ക്ലബായ പോർട്ടോയേയും ബ്രസീലിയൻ ക്ലബായ പാൽമീറാസിനേയുമാണ് ഇന്റർ മയാമി നേരിടേണ്ടത്. 

Also Read: Cristiano Ronaldo: റൊണാൾഡോയെ ബ്രസീൽ ദേശിയ ടീമിൽ കളിപ്പിക്കുമോ? ആഞ്ചലോട്ടിയുടെ മറുപടി

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഇന്റർ മയാമിയെ മെസി തോളിലേറ്റും എന്നാണ് ആരാധകരുടെ പ്രതീക്ഷ. എംഎൽഎസിൽ 13 കളിയിൽ നിന്ന് 10 ഗോളാണ് മെസി ഇതുവരെ സ്കോർ ചെയ്തത്. അഞ്ച് അസിസ്റ്റും വന്നു. മികച്ച ഫോമിൽ മെസി നിൽക്കുന്നത് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. 

Also Read: FIFA World Cup 2026: എത്ര ടീമുകൾ 2026 ഫിഫ ലോകകപ്പിന് ഇതുവരെ യോഗ്യത നേടി?

ഇന്റർ മയാമി – അൽ അഹ്ലി മത്സര വേദി എവിടെ?

ഇന്റർ മയാമിയും അൽ അഹ്ലിയും തമ്മിലുള്ള ക്ലബ് ലോകകപ്പ് മത്സരത്തിന് വേദിയാവുന്നത് മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയം ആണ്. 

ഇന്റർ മയാമി – അൽ അഹ്ലി മത്സരം എത്ര മണിക്ക് ആരംഭിക്കും? 

ഇന്റർ മയാമി – അൽ അഹ്ലി മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30ന് ആരംഭിക്കും. 

ഇന്റർ മയാമി – അൽ അഹ്ലി മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ഇന്റർ മയാമി – അൽ അഹ്ലി മത്സരത്തിന്റെ ലൈവ് സ്ട്രീം ഡാസ്നിൽ(DAZN) സൗജന്യമായി ലഭ്യമാണ്. 

Read More

എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഗോൾകീപ്പറിനാവില്ല; പുതിയ നിയമം ക്ലബ് ലോകകപ്പ് മുതൽ

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!