മെസ്സിക്കും ഇന്റര്‍ മയാമിക്കും വന്‍ തിരിച്ചടി; ക്ലബ്ബ് ലോകകപ്പ് ഉദ്ഘാടനം നാളെ; ലൈവ് സ്ട്രീമിങ് ലഭ്യം

Spread the love

FIFA Club World Cup 2025: ലയണല്‍ മെസ്സിയുടെ (Lionel Messi) ഇന്റര്‍ മയാമിയും ഈജിപ്തിലെ അല്‍ അഹ്‌ലിയും (Al Ahly vs Inter Miami) തമ്മിലാണ് ആദ്യ മല്‍സരം. മയാമിയുടെ മല്‍സരങ്ങളില്‍ മെസ്സിക്ക് പന്തെത്തിക്കുന്നതില്‍ പ്രധാനിയായ സ്റ്റാര്‍ ലെഫ്റ്റ് ബാക്ക് ജോര്‍ഡി ആല്‍ബയും മിഡ്ഫീല്‍ഡര്‍ യാനിക് ബ്രൈറ്റും ടീമില്‍ നിന്ന് പുറത്തായി.

ലയണല്‍ മെസ്സിയും സംഘവും ക്ലബ്ബ് ലോകകപ്പ് ഉദ്ഘാടന മല്‍സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ. Photo: AP
ലയണല്‍ മെസ്സിയും സംഘവും ക്ലബ്ബ് ലോകകപ്പ് ഉദ്ഘാടന മല്‍സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ. Photo: AP (ഫോട്ടോസ്AP)
ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 ഉദ്ഘാടന മല്‍സരത്തിനിറങ്ങുന്ന ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിക്ക് വന്‍ തിരിച്ചടിയായി രണ്ട് താരങ്ങള്‍ പുറത്ത്. സ്റ്റാര്‍ ലെഫ്റ്റ് ബാക്ക് ജോര്‍ഡി ആല്‍ബ, മിഡ്ഫീല്‍ഡര്‍ യാനിക് ബ്രൈറ്റ് എന്നിവരാണ് പുറത്തായത്.

മെസ്സി നയിക്കുന്ന ഇന്റര്‍ മയാമി ആദ്യ മല്‍സരത്തില്‍ ആഫ്രിക്കന്‍ വമ്പന്‍മാരായ ഈജിപ്തിലെ അല്‍ അഹ്‌ലിയെയാണ് നേരിടുന്നത്. ഫ്‌ലോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ജൂണ്‍ 15ന് രാവിലെ 5.30നാണ് മല്‍സരം ഈരംഭിക്കുക.

മെസ്സിക്കും ഇന്റര്‍ മയാമിക്കും വന്‍ തിരിച്ചടി; ക്ലബ്ബ് ലോകകപ്പ് ഉദ്ഘാടനം നാളെ; ലൈവ് സ്ട്രീമിങ് ലഭ്യം

ഇന്റര്‍ മയാമിയുടെ മല്‍സരങ്ങളില്‍ മെസ്സിക്ക് പന്തെത്തിക്കുന്നതില്‍ പ്രധാനിയാണ് ലെഫ്റ്റ് ബാക്ക് ജോര്‍ഡി ആല്‍ബ. മെസ്സിക്ക് പന്ത് ലഭിക്കുന്ന വഴികള്‍ തടയാന്‍ തന്ത്രങ്ങള്‍ മെനയുന്ന അല്‍ അഹ്‌ലിക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ആല്‍ബയുടെ പുറത്താവല്‍.

പ്രമുഖ താരങ്ങളുടെ അഭാവം ടീമിന്റെ ശക്തി ചോര്‍ത്തുമോയെന്ന ആശങ്ക ഇന്റര്‍ മയാമി കോച്ച് മഷെറാനോ മറച്ചുവച്ചില്ല. ടീമിനെ ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമായിരുന്നു ഇത്. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ ആശങ്കയിലാണ്. ജോര്‍ഡിയെ നഷ്ടപ്പെടുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നു-മഷെറാനോ പറഞ്ഞു.

ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ വരുന്നു; ബെംഗളൂരു ദുരന്തത്തിന് പിന്നാലെ നടപടികളുമായി ബിസിസിഐ
പ്രമുഖ രണ്ട് താരങ്ങളുടെ അഭാവത്തിലും ലയണല്‍ മെസ്സി ശുഭാപ്തിവിശ്വാസം കൈവിട്ടില്ല. ‘ഇതൊരു രസകരമായ മത്സരമാണ്. അതില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത് ആവേശകരമാണ്. മറ്റ് ടീമുകളില്‍ കളിച്ചപ്പോള്‍ എനിക്കുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമാണ് എന്റെ പ്രതീക്ഷകള്‍, പക്ഷേ എനിക്ക് പ്രചോദനമുണ്ട്, മികച്ച ടീമുകള്‍ക്കെതിരെ മത്സരിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഞാന്‍ ആഗ്രഹിക്കുന്നു’- മല്‍സരത്തിന് മുന്നോടിയായി മെസ്സി പറഞ്ഞു.

അര്‍ജന്റീനയെ വിറപ്പിച്ച് കൊളംബിയ; ഒമ്പത് മിനിറ്റ് ശേഷിക്കെ അല്‍മാഡയുടെ സമനില ഗോളിലൂടെ രക്ഷപ്പെട്ട് ലോക ചാമ്പ്യന്‍മാര്‍
ലോകമെമ്പാടുമുള്ള മികച്ച ക്ലബ്ബുകളുടെയും പ്രമുഖ താരങ്ങളുടെയും സാന്നിധ്യം ടൂര്‍ണമെന്റിനെ ആവേശകരമാക്കുമെന്ന് മെസ്സി അഭിപ്രായപ്പെട്ടു. ആളുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഫുട്‌ബോള്‍ ലോകത്തെ മികച്ച കളിക്കാരെല്ലാം ആദ്യമായി അമേരിക്കയില്‍ എത്തുകയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ഇത് പുതിയതും വ്യത്യസ്തവുമായ ടൂര്‍ണമെന്റാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ആരാധകര്‍ക്ക് കളിക്കാരെ കാണാനുള്ള ഒരു മികച്ച അവസരമാണിത്. ശരിക്കും അവിശ്വസനീയമായ അനുഭവം തന്നെ- മെസ്സി കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിന് യുഎസ് ആതിഥ്യമരുളുന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ക്ലബ്ബ് ലോകകപ്പ്. യുഎസിന് പുറമേ മെക്‌സിക്കോയും കാനഡയും 2026 ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളാണ്.

ക്ലബ് വേള്‍ഡ് കപ്പ് 2025ല്‍ ആദ്യമായി 32 ടീമുകള്‍ പങ്കെടുക്കുന്നു. നാല് ക്ലബ്ബുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളിലായാണ് മല്‍സരങ്ങള്‍. ഇന്റര്‍ മയാമി- അല്‍ അഹ്‌ലി മല്‍സരത്തിന് ശേഷം നാളെ രാത്രി ഇന്ത്യന്‍ സമയം 9.30ന് സിന്‍സിനാറ്റിയില്‍ ബയേണ്‍ മ്യൂണിക്കും ഓക്‌ലന്‍ഡ് സിറ്റിയും മല്‍സരിക്കും.

ഫിഫ ക്ലബ് വേള്‍ഡ് കപ്പ് 2025 ന്റെ എല്ലാ മത്സരങ്ങളും DAZNല്‍ കാണാനാവും. TNT, TruTV and TBS, Sling TV, Hulu + Live TV and fuboTV എന്നിവയിലും മല്‍സരങ്ങള്‍ വീക്ഷിക്കാം. MAXല്‍ മല്‍സരങ്ങളുടെ ലൈവ് സ്ട്രീമിങ് ലഭ്യമാണ്.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!