മണ്ടത്തരം കാണിച്ച് പൊള്ളാർഡ്, ഇങ്ങനെ ഔട്ടാകുമെന്ന് കരുതിയില്ല; മേജർ ലീഗ് ക്രിക്കറ്റിൽ നടന്നത് ഇങ്ങനെ

Spread the love

മേജർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ വലിയ അബദ്ധം കാണിച്ച് കീറോൺ പൊള്ളാഡ്. ടീമിന് വലിയ വില കൊടുക്കേണ്ടി വന്ന അബദ്ധം.

ഹൈലൈറ്റ്:

  • മണ്ടത്തരം കാണിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തി കീറോൺ പൊള്ളാഡ്
  • സംഭവം മേജർ ലീഗ് ക്രിക്കറ്റിൽ
  • പൊള്ളാഡിന്റെ ടീമിന് തോൽവി
കീറോൺ പൊള്ളാഡ്
കീറോൺ പൊള്ളാഡ് (ഫോട്ടോസ്Getty Images)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോളും ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമായി കളിക്കുന്ന താരമാണ് കീറോൺ പൊള്ളാർഡ്. അമേരിക്കയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എം ഐ ന്യൂയോർക്ക് ടീമിലാണ് പൊള്ളാഡ്. ഇപ്പോളിതാ ഒരു അബദ്ധം കാണിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മണ്ടത്തരം കാണിച്ച് പൊള്ളാർഡ്, ഇങ്ങനെ ഔട്ടാകുമെന്ന് കരുതിയില്ല; മേജർ ലീഗ് ക്രിക്കറ്റിൽ നടന്നത് ഇങ്ങനെ

എം ഐ ന്യൂയോർക്കും ടെക്സാസ് സൂപ്പർ കിങ്സും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിൽ ടെക്സാസ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എം ഐ ന്യൂയോർക്ക് വിജയത്തിലേക്ക് കുതിക്കുന്നു. അപ്പോളാണ് കളിയുടെ ഗതിയെ മാറ്റിമറിച്ച പൊള്ളാഡിന്റെ വിക്കറ്റ്‌. ഡാരിൽ മിച്ചൽ എറിഞ്ഞ പതിനേഴാമത് ഓവറിലെ അഞ്ചാം പന്ത് ലെഗ് സൈഡിലേക്ക് തട്ടിയതിന് ശേഷം പൊള്ളാഡ് സിംഗിളിനായി ഓടി. എന്നാൽ പിച്ചിൽ പകുതി ദൂരം എത്തിയപ്പോൾ ഓട്ടം നിർത്തി നടന്ന് റൺസ് പൂർത്തിയാക്കാൻ പൊള്ളാഡ് തീരുമാനിച്ചു.

Also Read: ആ സൂപ്പർ ടീമിന്റെ ക്യാപ്റ്റനായി നിക്കോളാസ് പൂരൻ, സുപ്രധാന പ്രഖ്യാപനം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയതിന് പിന്നാലെ

അനായാസം ആ സിംഗിൾ പൂർത്തിയാക്കാമെന്നാണ് പൊള്ളാഡ് കരുതിയത്‌. എന്നാൽ മറിച്ചാണ് നടന്നത്. പന്തെറിഞ്ഞതിന് ശേഷം ഓടിച്ചെന്ന് ബോളെടുത്ത ഡാരിൽ മിച്ചൽ, പൊള്ളാഡിന്റെ പതുക്കെയുള്ള നടത്തം കണ്ട് നോൺ സ്ട്രൈക്കിങ് എൻഡിലെ സ്റ്റമ്പുകൾ ലക്ഷ്യമാക്കി ത്രോയെറിഞ്ഞു.

പൊള്ളാഡിന്റെയും എം ഐ ന്യൂയോർക്കിന്റെയും കഷ്ടകാലമെന്ന് പറയട്ടെ മിച്ചലിന്റെ ത്രോ കൃത്യം സ്റ്റമ്പിൽ കൊണ്ടു. ഈ സമയം ക്രീസിന് വെളിയിലായിരുന്ന പൊള്ളാഡ് റണ്ണൗട്ടാവുകയും ചെയ്തു. മത്സരത്തിന്റെ നിർണായ ഘട്ടത്തിൽ പൊള്ളാഡ് കാണിച്ച ഈ മണ്ടത്തരം എം ഐയെ അപകടത്തിലേക്ക് തള്ളിയിട്ടു.

Also Read: 51 പന്തിൽ 151 റൺസ്, ഞെട്ടിച്ച് കിവീസ് താരം; സിക്സടിയിൽ ഗെയിലിന്റെ വമ്പൻ റെക്കോഡും തകർത്തു

16 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സറുമടക്കം 32 റൺസെടുത്ത് മികച്ച ഫോമിൽ മുന്നേറുന്നതിനിടെയാണ് പൊള്ളാഡ് പുറത്താകുന്നത്. ഈ വിക്കറ്റിന് ശേഷം എം ഐ ന്യൂയോർക്ക് തകരുന്നതാണ് ആരാധകർ കണ്ടത്. അനായാസം ജയിക്കുമെന്ന് കരുതിയ അവർക്ക് 20 ഓവറിൽ 182/9 വരെയെ എത്താനായുള്ളൂ. ഇതോടെ ടെക്സാസ് സൂപ്പർ കിങ്സ് വിലപ്പെട്ട മൂന്ന് റൺസ് ജയം കരസ്ഥമാക്കി.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!