വെടിക്കെട്ട് ബാറ്റിങ്ങുമായി രാജസ്ഥാൻ റോയൽസിന്റെ പുതിയ വിദേശ താരം; അടുത്ത സീസണിൽ ടീമിൽ നിലനിർത്തിയേക്കും

Spread the love

ടി20 ബ്ലാസ്റ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച് രാജസ്ഥാൻ റോയൽസിന്റെ പുതിയ വിദേശ താരം. സീസണിന്റെ അവസാനം റോയൽസ് പകരക്കാരനായി സൈൻ ചെയ്ത താരത്തെ അടുത്ത സീസണിലേക്ക് അവർ ടീമിൽ നിലനിർത്തിയേക്കും.

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസിന്റെ പുതിയ താരം ഫോമിൽ
  • 2025 സീസണിന്റെ അവസാനമാണ് താരം റോയൽസിൽ എത്തിയത്
  • ഈ താരത്തെ റോയൽസ് റിട്ടെയിൻ ചെയ്തേക്കും
ലുവാൻ ഡ്രി പ്രിട്ടോറിയസ്, രാജസ്ഥാൻ റോയൽസ്
ലുവാൻ ഡ്രി പ്രിട്ടോറിയസ്, രാജസ്ഥാൻ റോയൽസ്
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ പ്രകടനമായിരുന്നു രാജസ്ഥാൻ റോയൽസിന്റേത്. പ്ലേ ഓഫ് കാണാതെ പുറത്തായ ടീം ഒമ്പതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ലീഗ് ഘട്ടത്തിൽ ആകെ നാല് കളികളിൽ മാത്രമാണ് രാജസ്ഥാൻ റോയൽസിന് വിജയിക്കാൻ സാധിച്ചത് എന്നത് ആരാധകരുടെ നിരാശ വർധിപ്പിക്കു‌ന്നു. അതേ സമയം മോശം പ്രകടനം കാഴ്ച വെച്ച സീസണിന്റെ അവസാന ഘട്ടമെത്തിയപ്പോൾ ടീം ചില പുതിയ സൈനിങ്ങുകൾ നടത്തിയിരുന്നു. പരിക്കേറ്റ് പുറത്തായ കളിക്കാർക്ക് പകരമായിരുന്നു ഈ സൈനിങ്ങുകൾ. ഇവരെ അടുത്ത സീസണിലേക്കും രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തുമെന്നാണ് സൂചനകൾ.

വെടിക്കെട്ട് ബാറ്റിങ്ങുമായി രാജസ്ഥാൻ റോയൽസിന്റെ പുതിയ വിദേശ താരം; അടുത്ത സീസണിൽ ടീമിൽ നിലനിർത്തിയേക്കും

രാജസ്ഥാൻ റോയൽസ് പകരക്കാരനായി കഴിഞ്ഞ സീസണിൽ സൈൻ ചെയ്ത പ്രധാന വിദേശ താരമാണ് ദക്ഷിണാഫ്രിക്കക്കാരനായ ലുവാൻ ഡ്രി പ്രിട്ടോറിയസ് . പരിക്കേറ്റ് പുറത്തായ ഇന്ത്യൻ താരം നിതീഷ് റാണക്ക് പകരക്കാരനായിട്ടായിരുന്നു ഡ്രി പ്രിട്ടോറിയസ് റോയൽസിൽ ചേർന്നത്. 30 ലക്ഷം രൂപയാണ് ഈ യുവ താരത്തിനായി റോയൽസ് മുടക്കിയത്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ടീമിൽ എത്തിയെങ്കിലും ബാറ്റ് ചെയ്യാൻ ഡ്രി പ്രിട്ടോറിയസിന് അവസരം ലഭിച്ചിരുന്നില്ല. വരും സീസണിൽ ടീമിന്റെ ബാറ്റിങ് നിരയിൽ സുപ്രധാന സ്ഥാനം ലഭിക്കുമെന്ന് കരുതപ്പെടുന്ന ലുവാൻ ഡ്രി പ്രിട്ടോറിയസ് ഇപ്പോളിതാ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇംഗ്ലണ്ടിൽ തിളങ്ങിയിരിക്കുകയാണ്.

ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ബ്ലാസ്റ്റ് 2025 ൽ ഹാമ്പ്ഷെയർ ടീമിന് വേണ്ടിയായിരുന്നു ലുവാൻ ഡ്രി പ്രിട്ടോറിയസിന്റെ വെടിക്കെട്ട് ബാറ്റിങ്. മിഡിൽസക്സിന് എതിരെ മഴ മൂലം ആറ് ഓവറായി ചുരുക്കി നടത്തിയ കളിയിൽ 22 പന്തിൽ 44 റൺസായിരുന്നു ലുവാൻ ഡ്രി പ്രിട്ടോറിയസ് നേടിയത്. ഓപ്പണിങ് ബാറ്റ് ചെയ്ത താരം ആറ് ഫോറും ഒരു സിക്സറും നേടി. ഈ മത്സരത്തിൽ ഹാമ്പ്ഷെയർ നേടിയ സ്കോറിന്റെ 69.84 ശതമാനവും ഡ്രി പ്രിട്ടോറിയസിന്റെ ബാറ്റിൽ നിന്നാണ് പിറന്നത്. ഈ മത്സരമാകട്ടെ ടൈയിൽ കലാശിക്കുകയും ചെയ്തു.

Also Read: റെക്കോഡുകൾ തകർക്കും മുൻപ് സൂര്യവംശി നിരവധി ബാറ്റുകൾ പൊട്ടിച്ചു; രാജസ്ഥാൻ റോയൽസ് താരത്തെക്കുറിച്ച് മുൻ പരിശീലകൻ

2026 സീസൺ ഐപിഎല്ലിന് മുൻപ് രാജസ്ഥാ‌ൻ റോയൽസ് ടീമിൽ നിലനിർത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിദേശ താരമാണ് ലുവാൻ ഡ്രി പ്രിട്ടോറിയസ്. നിലവിൽ 19 വയസ് മാത്രം പ്രായമുള്ള ഈ ദക്ഷിണാഫ്രിക്കൻ താരം അണ്ടർ 19 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 2024 ൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ആറ് കളികളിൽ 287 റൺസായിരുന്നു അദ്ദേഹം നേടിയത്.

ഈ വർഷം നടന്ന ദക്ഷിണാഫ്രിക്ക 20 യിലും ലുവാൻ ഡ്രി പ്രിട്ടോറ്രിയസ് മിന്നി. 12 കളികളിൽ നിന്ന് 397 റൺസായിരുന്നു സമ്പാദ്യം. വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ച താരം 166.80 എന്ന കിടില‌ൻ സ്ട്രൈക്ക് റേറ്റിലായിരുന്നു ഈ ടൂർണമെന്റിൽ കളിച്ചത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരങ്ങളിൽ ഒരാളെന്ന് ഇപ്പോൾ തന്നെ ക്രിക്കറ്റ് വിദഗ്ദർ ലുവാൻ ഡ്രി പ്രിട്ടോറിയസിനെ വിശേഷിക്കുന്നുണ്ട്.

Also Read: വെടിക്കെട്ട് ബാറ്റിങ്ങുമായി രാജസ്ഥാൻ റോയൽസിന്റെ പുതിയ വിദേശ താരം; ക്യാപ്റ്റൻ സഞ്ജുവും ത്രില്ലിൽ

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ സ്ക്വാഡ്: സഞ്ജു സാംസൺ ( ക്യാപ്റ്റൻ ), വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, ഷിംറോൺ ഹെറ്റ്മെയർ, ശുഭം ദുബെ, റിയാൻ പരാഗ്, വനിന്ദു ഹസരംഗ, ധ്രുവ് ജൂറൽ, കുനാൽ സിങ് റാത്തോർ, ലുവാൻ ഡി പ്രിട്ടോറിയസ്, യുധ്വീർ സിങ് ചരക്, തുഷാർ ദേഷ്പാണ്ടെ, കുമാർ കാർത്തികേയ, ആകാശ് മധ്വാൽ, ക്വനെ മഫാക്ക, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, അശോക് ശർമ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!