Kerala News Today Live Updates malayalam: ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. 100 നോട്ടിക്കല്‍മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തിരുവനന്തപുരത്ത് അടിയന്തരമായി താഴെയിറക്കിയത്. കടൽ പ്രക്ഷുബ്ധമായതിനാല്‍ കപ്പലിലേക്ക് തിരികെ ഇറക്കാൻ കഴിഞ്ഞില്ല. ഇന്ധനം കുറവായതുകൊണ്ട് അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
-
Jun 15, 2025 12:24 IST
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഞായറാഴ്ച നിലവില്‍ വരും
കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഞായറാഴ്ച നിലവില്‍ വരും. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍നിന്ന് 26 തീവണ്ടികളാണ് കൊങ്കണ്‍ വഴി പോകുന്നത്. എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. സമയമാറ്റം ഒക്ടോബര്‍ 20 വരെ തുടരും
-
Jun 15, 2025 12:21 IST
കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു പിറന്നാള്‍ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം
പുന്നമടയില്‍ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു പിറന്നാള്‍ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണു മരിച്ചത്. പുന്നമട രാജീവ് ജെട്ടിക്കു സമീപമാണു കാർ കനാലിലേക്ക് മറിഞ്ഞത്. പുലർച്ചെ രണ്ടിനായിരുന്നു അപകടം.