ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരത്തിന്റെ രണ്ടാം ദിവസം തിളങ്ങി സർഫറാസ് ഖാൻ, ഇഷാൻ കിഷൻ, സായി സുദർശൻ എന്നിവർ. ഈ മാസം 20 നാണ് ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്.
ഹൈലൈറ്റ്:
- സർഫറാസ് ഖാന് സെഞ്ചുറി
- മൂന്നാം നമ്പരിൽ തിളങ്ങി സായി സുദർശൻ
- ഇൻട്രാ സ്ക്വാഡ് മത്സരത്തിന്റെ രണ്ടാം ദിനം നടന്നത്

സർഫറാസിന് സെഞ്ചുറി, ഇഷാൻ കിഷനും തിളങ്ങി; ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരത്തിന്റെ രണ്ടാം ദിനം നടന്നത് ഇങ്ങനെ
ഇടം കൈയ്യൻ ബാറ്റർ സായ് സുദർശനും മത്സരത്തിന്റെ രണ്ടാം ദിനം തിളങ്ങി. മൂന്നാം നമ്പരിൽ കളിച്ച താരം 38 റൺസ് സ്കോർ ചെയ്തെന്നാണ് വിവരം. അതേ സമയം ഇന്ത്യയുടെ പ്രധാന പേസറായ ജസ്പ്രിത് ബുംറക്ക് രണ്ടാം ദിനം വിക്കറ്റുകളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. മറ്റൊരു പേസറായ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ ഏഴിന് മുകളിലായിരുന്നു താരത്തിന്റെ എക്കോണമി.
Also Read: സർഫറാസ് ഖാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് കാരണം ഇത്? ചേതേശ്വർ പുജാര പറയുന്നത് ഇങ്ങനെ
നേരത്തെ മത്സരത്തിന്റെ ആദ്യ ദിനം ശുഭ്മാൻ ഗില്ലും കെ എൽ രാഹുലുമായിരുന്നു ബാറ്റിങ്ങിൽ തിളങ്ങിയത്. രണ്ട് താരങ്ങളും ആദ്യ ദിനം അർധസെഞ്ചുറികൾ നേടിയിരുന്നു. ബൗളിങ്ങിലാകട്ടെ ഷർദുൽ താക്കൂറായിരുന്നു മികച്ച പ്രകടനം കാഴ്ച വെച്ചത്.
ഈ മാസം 20 നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്.
Also Read: ആ താരത്തെ ഇന്ത്യൻ ടീമിൽ എടുക്കുന്നതിനെ ഗംഭീർ എതിർത്തു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യയുടെ സ്ക്വാഡ്: ശുഭ്മാൻ ഗിൽ ( ക്യാപ്റ്റൻ ), ഋഷഭ് പന്ത് ( വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ , സായി സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ ( വിക്കറ്റ് കീപ്പർ ), വാഷിങ്ടൺ സുന്ദർ, ഷർദുൽ താക്കൂർ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.