ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും കൂട്ടാളികൾക്കും നിർണായക നിർദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.
ഹൈലൈറ്റ്:
- ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി നിർണായക നിർദേശവുമായി സൗരവ് ഗാംഗുലി
- ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി
- ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂൺ 20ന്


2027 ൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് തീർത്തും ഒരു യുവ നിരയെ തെരഞ്ഞെടുത്തത്. എന്നാൽ ഈ യുവ നിരയ്ക്കും യുവ നിരയുടെ നായകൻ ശുഭ്മാൻ ഗില്ലിനും നിർണായക നിർദേശം നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി .
ഇംഗ്ലണ്ടിൽ ചെയ്യേണ്ടത് അക്കാര്യങ്ങൾ; ശുഭ്മാൻ ഗില്ലിനും കൂട്ടർക്കും നിർണായക നിർദേശം നൽകി മുൻ ഇന്ത്യൻ ക്യാപ്റ്റൻ
ഇന്ത്യൻ ടീമിന്റെ യുവ ഓപ്പണർ തന്റെ കളിയെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞ ഗാംഗുലി, ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ ഗില്ലിന്റെ കഴിവ് എങ്ങനെ പരീക്ഷിക്കുമെന്ന് വിശദീകരിക്കുകയും ചെയ്‌തു. റെവ്സ്പോർട്സിനോട് സംസാരിക്കവെയാണ് ഗാംഗുലി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.’അദ്ദേഹത്തിന് (ശുഭ്മാൻ ഗില്ലിന്) എല്ലാവിധ ആശംസകളും നേരുന്നു. ടെസ്റ്റ് മത്സര ബാറ്റിങ്ങിൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നാണ് 24-കാരന് പിന്തുണ നൽകികൊണ്ട് സൗരവ് ഗാംഗുലി പറഞ്ഞത്.
സാങ്കേതികവും മാനസികവുമായ ക്രമീകരണങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ ഗാംഗുലി, ഡ്യൂക്ക്സ് പന്ത് ഉയർത്തുന്ന വെല്ലുവിളികളും പ്രവചനാതീതമായ സാഹചര്യങ്ങളും പ്രവചനാതീതമായ സാഹചര്യങ്ങളും ഗാംഗുലി ചൂണ്ടിക്കാട്ടി.
മത്സരത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില വെല്ലുവിളികളെ കുറിച്ചും ഗാംഗുലി പുതിയ ഇന്ത്യൻ ടീമിന് നിർദേശം നൽകി. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും പതറാതെ ക്യാപ്റ്റൻ ശ്രദ്ധാപൂർവം മുന്നോട്ടു കളിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഒരു കളിക്കാരനും ക്യാപ്റ്റനും എന്ന നിലയിൽ ഗില്ലിന്റെ വളർച്ചയെ അംഗീകരിക്കുന്നു എന്നും എന്നാൽ അതേസമയം അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള നിർണായക പരമ്പരയിൽ ഇന്ത്യയെ നയിക്കുകായും അതിൽ വിജയിക്കാൻ സാധിച്ചാൽ ഗില്ലിന് ഇനിയും ഉയരാൻ സാധിക്കും എന്നും ഗാംഗുലി പറഞ്ഞു.
അതേസമയം ഈ മാസം ജൂൺ 20 നാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഠിന പരിശീലനത്തിൽ ആണ് ടീം ഇന്ത്യ. ഇൻട്രാസ്‌ക്വഡ് പരിശീലന മത്സരത്തിൽ താരങ്ങൾ കിടിലൻ ഫോമിലാണ് എന്ന റിപ്പോർട്ടും എത്തി കഴിഞ്ഞു. ഇതോടെ വമ്പൻ പ്രതീക്ഷയിലാണ് ആരാധകർ.