Kerala Rains: കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലാണ് നിലവിൽ നാളെ അവധി പ്രഖ്യാപിച്ചത്. എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, തൃശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള സ്‌കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read:മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിതീവ്ര മഴ, ജാഗ്രതാ നിർദേശം
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ചക്രവാതചുഴിയുമാണ് സംസ്ഥാനത്ത അതിതീവ്ര മഴയ്ക്ക് കാരണം. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും മഴയെ സ്വാധീനിക്കുന്നു.
Also Read:കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ക്രൂരമായി കൊന്നശേഷം കുഴിച്ചിട്ടു, പ്രതി പിടിയിൽ
മുന്നറിയിപ്പുകളുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. .24 മണിക്കൂറിനുള്ളിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റെഡ് അലർട്ട് കൊണ്ട് അർഥമാക്കുന്നത്. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Also Read:കെനിയയിലെ വാഹനാപകടം: മരണപ്പെട്ട അഞ്ചു മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു
ഞായറാഴ്ച പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ചൊവ്വാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലർട്ടുകൊണ്ട് അർഥമാക്കുന്നത്.
തിങ്കളാഴ്ച ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115. മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ടുകൊണ്ട് അർഥമാക്കുന്നത്.