തിരുവനന്തപുരം: നെടുമങ്ങാട് വാഹനാപകടത്തിൽ ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വിതുര സ്വദേശി ഷിജാദിന്റെ മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ച ഓട്ടോയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. അപകടത്തിൽ അമ്മ നൗഷിമയുടെ തോളെല്ലിനും കാലിലും പരിക്കുണ്ട്. കുഞ്ഞിൻ്റെ മൃതദേഹം ആശുപത്രിലാണ്
Facebook Comments Box