ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഏക മലയാളി സാന്നിധ്യമാണ് കരുൺ നായർ. വർഷങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ ഗംഭീര തിരിച്ചുവരവായി ആണ് ഇത് നോക്കി കാണുന്നത്. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്ന ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് കരുൺ നായർ.
ഹൈലൈറ്റ്:
- ഗംഭീര തിരിച്ചുവരവ് നടത്തി കരുൺ നായർ
- ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിർണായക റോൾ ലഭിച്ചേക്കും
- ഇന്ത്യൻ താരം വിരമിക്കാൻ പറഞ്ഞു എന്ന് കരുൺ നായർ!


2017 ലാണ് കരുൺ നായർ അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. 2018 ലെ ഇംഗ്ലണ്ട് ടെസ്റ്റിൽ അദ്ദേഹം ബെഞ്ചിലിരിക്കുക മാത്രമാണ് ചെയ്‌തത്. 2022 ൽ അദ്ദേഹം കർണാടക സ്റ്റേറ്റ് ടീമിൽ നിന്നും തഴയപ്പെട്ടു. ഇതോടെ കരുൺ നയറിന്റെ ഭാവി അവസാനിച്ചു എന്ന് ഒരുപാട് പേർ വിശ്വസിച്ചിരുന്നു.
‘തന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു’; തുടർച്ചയായി തഴയപ്പെട്ടതോടെ പണമുണ്ടാക്കാൻ വിരമിക്കാൻ നിർദേശിച്ചവരുണ്ടെന്ന് കരുൺ നായർ
എന്നാൽ 2024 – 25 വർഷം കരുൺ നായർ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. രഞ്ജി ട്രോഫിയിൽ 9 മത്സരങ്ങളിൽ നിന്ന് 53.93 ശരാശരിയിൽ 863 റൺസ് നേടിയ വലംകൈയ്യൻ ബാറ്റ്സ്മാൻ വിദർഭയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ താരം സീറ്റ് ഉറപ്പിച്ചു. വിരാട് കോഹ്‌ലിയുടെ വിരമിക്കലിനെ തുടർന്ന് നിർണായക റോളിൽ ആയിരിയ്ക്കും താരം ഇന്ത്യയ്ക്കായി ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങിന് ഇറങ്ങാൻ സാധ്യത ഉള്ളത് എന്നാണ് അറിയാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കരുൺ നായർ.
2022 ൽ കർണാടകം സ്റ്റേറ്റ് ടീമിൽ നിന്നും തഴയപ്പെട്ടതോടെ തന്നോട് ഒരു ഇന്ത്യൻ താരം വിരമിക്കലിനെ കുറിച്ച് ആലോചിക്കാൻ പറയുകയും ലീഗുകളിൽ കളിച്ചാൽ ക്യാഷ് സമ്പാദിക്കാം എന്നും പറഞ്ഞിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കരുൺ നായത്.
പക്ഷെ ഇന്ത്യൻ ടീമിനായി കളിക്കുന്നതിൽ നിന്ന് മാറി നിൽക്കാൻ തനിക്ക് ഒരിക്കലും സാധിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. വെറും രണ്ട് വർഷം മുന്നേ നടന്ന ഒരു സംഭവമാണ് അത് എന്നും എന്നാൽ ഇന്ന് താൻ എവിടെയാണ് എത്തി നിൽക്കുന്നത് എന്നും താരം എടുത്തു പറഞ്ഞു.
അതേസമയം ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ വൺ ഡൗൺ ആയോ നാലാം നമ്പറിലോ ആയിരിക്കും കരുൺ ബാറ്റിങ്ങിന് ഇറങ്ങുക. മികച്ച ഫോമിലുള്ള താരം മിന്നും പ്രകടനം കാഴ്ചവെക്കും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.