Eleven OTT Release Platform: തമിഴ് നടൻ നവീൻ ചന്ദ്രയെ നായകനാക്കി ലോകേഷ് അജ്‌ല്സ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ‘ഇലവൻ.’ ത്രില്ലറായി ഒരുക്കിയ ചിത്രം കഴിഞ്ഞ മാസം 16നാണ് തിയേറ്ററുകലിലെത്തിയത്. ഇലവൻ ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
കൊലപാതക പരമ്പര അന്വേഷിക്കാനെത്തുന്ന ഇൻസ്പെക്ടർ അരവിന്ദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നവീൻ ചന്ദ്ര അവതരിപ്പിക്കുന്നത്. റിയ ഹരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിൽ അഭിരാമി, രവിവർമ്മ, ആടുകളം നരേൻ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.
Also Read: ബേസിലിന്റെ ശക്തിമാനായി അല്ലു അർജുൻ; വില്ലനായി മിന്നൽ മുരളി വേണമെന്ന് ആരാധകർ
ഡി. ഇമ്മാൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. അശോകൻ കാർത്തിക്ക് ആണ് ഛായാഗ്രഹണം. പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ചിത്രം IMDbയിൽ 7.9/10 റേറ്റിംഗ് നേടി.
Also Read: ഫാദേഴ്സ് ഡേയിൽ ഒരു ബർത്ത് ഡേ ആഘോഷം, കൃഷ്ണ കുമാറിന് സർപ്രൈസ് നൽകി മക്കൾ
Eleven OTT: ഇലവൻ ഒടിടി
ആമസോൺ പ്രൈം വീഡിയോ, ആഹാ തമിഴ്, ടെന്റ്കോട്ട, സിംപ്ലിസൗത്ത് തുടങ്ങി ഒന്നിലേറെ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാം.