കനത്ത മഴയില്‍ കോട്ടമലയില്‍ ഉരുള്‍പൊട്ടി; 10 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

Spread the love


 

 കാസർകോട് വെള്ളരിക്കുണ്ട്: കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ കോട്ടമലയില്‍ ഉരുള്‍പൊട്ടി. കോട്ടമല വളഞ്ചകാനം ഷിജുവിന്റെ പറമ്പിലാണ് തിങ്കളാഴ്ച ഉച്ചയോടെ ചെറിയ രീതിയിലുള്ള ഉരുള്‍പൊട്ടലുണ്ടായത്.

നാശനഷ്ടങ്ങള്‍👇

ഉരുള്‍പൊട്ടലില്‍ റബ്ബർ, കവുങ്ങ് തുടങ്ങിയ കാർഷിക വിളകള്‍ക്ക് നാശനഷ്ടം നേരിട്ടു. സംഭവമറിഞ്ഞയുടൻ വെള്ളരിക്കുണ്ട് തഹസില്‍ദാർ പി.വി. മുരളി സ്ഥലം സന്ദർശിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി.

കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

മഴ തുടരുന്ന സാഹചര്യത്തില്‍, അപകട സാധ്യത കണക്കിലെടുത്ത് സമീപത്ത് താമസിക്കുന്ന 10 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ മഴയുണ്ടായാല്‍ ഉരുള്‍പൊട്ടല്‍ രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതല്‍.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!