സൗന്ദര്യത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്തെ അമിതമായ രോമ വളർച്ച. ഇത് കളയുവാനും, വീണ്ടും ഉണ്ടാകുന്നത് തടയാനും നിരവധി വഴികളുണ്ട്. ഏറ്റവും ആദ്യം ചിന്തിക്കുക വാക്സ് ചെയ്യാം എന്നായിരിക്കം. എന്നാൽ അതിന് അനവധി പാർശ്വഫലങ്ങൾ ഉണ്ട്. ചർമ്മത്തിൽ അസ്വസ്ഥ ഉണ്ടാക്കുന്നതിലേയ്ക്ക് അത്തരം വിദ്യകൾ നയിക്കും. വേദനയും പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പം അതിന് പരിഹാരം കാണാൻ പ്രകൃതിദത്ത വഴികൾ നോക്കൂ.
Also Read: 50കളിലും യുവത്വം തുളുമ്പുന്ന ചർമ്മം; പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു
കടലമാവ് നാരങ്ങ നീര്
മൂന്ന് ടീസ്പൂൺ കടലമാവിലേയ്ക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് നുള്ള് ചന്ദനപ്പൊടിയും ചേർക്കാം. പകുതി നാരങ്ങയുടെ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് അമിതമായി രോമം ഉള്ളിടത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം മുഖം കഴുകാം. ഒരു മാസം തുടർച്ചയായി ഇത് ചെയ്തു നോക്കൂ.
Also Read: തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ കിയാര ഉപയോഗിക്കുന്നത് ഇവ രണ്ടുമാണ്
നാരങ്ങ പഞ്ചസാര
ഒരു സ്പൂൺ പഞ്ചസാരയിലേയ്ക്ക് പകുതി നാരങ്ങയുടെ നീര് ചേർത്തിളക്ക യോജിപ്പിക്കാം. ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകി തുടയ്ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. തണുത്ത വെള്ളത്തിൽ കഴുകാം. 6 ആഴ്ച തുടർച്ചയായി ഇത് ചെയ്തു നോക്കൂ.
Also Read: തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഗ്ലിസറിൻ ഇങ്ങനെ ഉപയോഗിക്കൂ
ഇവ രണ്ടും സാധാരണമായ രോമ വളർച്ചയ്ക്ക് ഉത്തമ പരിഹാരമാണ്. എന്നാൽ ഹോർമോണൽ വ്യതിയാനും മൂലം ഉണ്ടാകുന്ന രോമ വളർച്ചയ്ക്ക് ഇത് ശാശ്വത പരിഹാരമാകണം എന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഡെർമറ്റോളജിസ്റ്റിൻ്റെ സഹായം തേടുന്നതാണ് ഉത്തമം. കൂടാതെ നാരങ്ങ ചേർത്ത് ഇത്തരം മിശ്രിതങ്ങൾ മുഖത്ത് പുരട്ടിയതിനു ശേഷം നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.