Wayanad Heavy Rain: കഴിഞ്ഞ ഉരുൾപൊട്ടലിലുണ്ടായ അവശിഷ്ടങ്ങൾ ഒഴുകി വന്നത് ആശങ്കയുണ്ടാക്കി; ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Spread the love


വയനാട്: ചൂരൽമലയിൽ ഉണ്ടായത് ഉരുൾപൊട്ടൽ അല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ഉരുൾപൊട്ടലിലുണ്ടായ അവശിഷ്ടങ്ങൾ ഒഴുകി വന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. അതേസമയം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

ജില്ലയിൽ രാവിലെ മുതൽ ഉണ്ടായ ശക്തമായ മഴയിലാണ് പുന്നപ്പുഴ കര കവിഞ്ഞൊഴുകിയത്. കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലിൽ അവശേഷിച്ചിരുന്ന ഇളകിയ മണ്ണ് ഒഴുകി വന്നതെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം. പുന്നപ്പുഴ നവീകരണത്തിനായി പുഴയുടെ ഇരു കരകളിലും കൂട്ടിയിട്ട മണ്ണ് വീണ്ടും പുഴയിലേക്ക് തന്നെ പതിച്ചു.

ALSO READ: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ കനത്തമഴ

അട്ടമല ഭാഗത്തെക്കടക്കം പുഴ ഗതി മാറിയൊഴുകി. പോലീസും ഫയർഫോഴ്സും എത്തിയാണ് തൊഴിലാളികളെ പാലത്തിന് ഇക്കരെ എത്തിച്ചത്. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷിതമായി മാറ്റി പാർപ്പിക്കണമെന്നും, സർക്കാർ തന്നിരുന്ന 300 രൂപ ധനസഹായം പോലും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പ്രതികരിച്ചു.

സ്ഥലം സന്ദർശിക്കാൻ എത്തിയ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളെയും, വില്ലേജ് ഓഫീസറെയും നാട്ടുകാർ തടഞ്ഞു. ശാസ്ത്രജ്ഞൻ ജോൺ മത്തായി രേഖപ്പെടുത്തിയ സുരക്ഷിതയിടങ്ങൾ ഒന്നുകൂടി പരിശോധിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!