Pocso Case Thiruvananthapuram: 13കാരിയെ പീഡിപ്പിച്ച 18കാരന് 30 വർഷം തടവ്; ബലാത്സം​​ഗം ചെയ്തത് എട്ട് വയസുകാരിയായ അനിയത്തിയുടെ മുന്നിൽവച്ച്

Spread the love


തിരുവനന്തപുരം: പതിമൂന്നുകാരിയെ ബലാത്സം​ഗത്തിന് ഇരയാക്കിയ കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഉമയന്നൂർ സജീവിന്റെ മകൻ അഫ്സലിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി എംപി ഷിബുവാണ് ശിക്ഷ വിധിച്ചത്.

2024ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയുമായി ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ മനസ്സിലാക്കി അതിക്രമിച്ച് കയറി ബലാത്സം​ഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയും എട്ട് വയസുകാരിയായ അനുജത്തിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതി അതിക്രമം നടത്തിയത്.

ALSO READ: മണ്ണന്തല കൊലപാതകം; അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തത് സഹോദരിയെ കൊല്ലാനെന്ന് മൊഴി

പെൺകുട്ടിയുടെ അനുജത്തി കരഞ്ഞുനിലവിളിച്ചെങ്കിലും അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പ്രതി യാതൊരുവിധത്തിലുമുള്ള ദയ അർഹിക്കുന്നില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷന്റെ വാദം കോടതി അം​ഗീകരിച്ചു. സംഭവത്തിന് ശേഷം ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നൽകാതെ ഒരുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു.

പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർമാരായ വി സൈജുനാഥ്, ജി അരുൺ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന്റെ ഭാ​ഗത്ത് നിന്ന് 28 സാക്ഷികളെ വിസ്തരിക്കുകയും 71 രേഖകളും 16 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെകെ അജിത് പ്രസാദ്, അഭിഭാഷകരായ വിസി ബിന്ദു എന്നിവരാണ് ഹാജരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!