Thodupuzha Murder Case: 'കവിളിൽക്കുത്തിപ്പിടിച്ച് ഭർത്താവ് വിഷം വായിലേക്ക് ഒഴിച്ചു'; മരണക്കിടക്കയിൽ യുവതിയുടെ മൊഴി

Spread the love


ഇടുക്കി: യുവതി വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമെന്ന് പോലീസ്. ​ഗാർഹിക പീഡനത്തെതുടർന്ന് യുവതി വിഷം കഴിച്ച് മരിച്ചെന്നായിരുന്നു പ്രാഥമിക ​നി​ഗമനം. മജിസ്ട്രേറ്റിനും പോലീസിനും ആശുപത്രിയിൽ വച്ച് ജോർലി നൽകിയ മരണമൊഴിയാണ് നിർണയാകമായത്.

പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനെതിരെ (43) കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ മാസം 26ന് ആയിരുന്നു വിഷം ഉള്ളിൽച്ചെന്ന നിലയിൽ ജോർലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മരണം. ആശുപത്രിയിൽ വച്ച് മജിസ്ട്രേറ്റിനും പോലീസിനും നൽകിയ മൊഴിയാണ് നിർണായകമായത്.

ALSO READ: വിവാഹേതര ബന്ധമുണ്ടെന്ന സംശയം; തമിഴ്‌നാട് കൗൺസിലറെ ഭർത്താവ് കൊലപ്പെടുത്തി

ഭർത്താവ് ടോണിക്കെതിരെ കരിങ്കുന്നം പോലീസാണ് കൊലക്കുറ്റം ചുമത്തിയത്. ജോർലിയുടെ പിതാവും മകളുടെ മരണത്തിൽ പരാതി നൽകിയിരുന്നു. ഭർത്താവും ബന്ധുക്കളും ജേർലിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു.

വിവാഹസമയത്ത് 20 പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നൽകിയിരുന്നെന്നും പിന്നീട് പലപ്പോഴായി നാല് ലക്ഷം രൂപ നൽകിയെന്നും ജേർലിയുടെ പിതാവ് ജോൺ പറയുന്നു. തടിപ്പണിക്കാരനായ ജോണി മദ്യപിച്ച് വന്ന് ജേർലിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.

ALSO READ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

ജേർലിക്ക് നൽകിയ സ്വർണവും പണവും ഇയാൾ മദ്യപിച്ചും ധൂർത്തടിച്ചും തീർത്തതായും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ആറ് മാസം മുൻപ് ഇവർ വാടക വീട്ടിലേക്ക് മാറിയെങ്കിലും അവിടെയും ഉപദ്രവം തുടർന്നു. ഇവിടെ വച്ചാണ് ബലമായി വിഷം കുടിപ്പിച്ചത്. കൊലക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!