വെറും 50 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാമെന്ന് കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. പക്ഷേ ശരിയായ മാനസികാവസ്ഥ, തന്ത്രം, സ്ഥിരത എന്നിവ ഉണ്ടെങ്കിൽ, പട്ടിണി കിടക്കാതെയും ജിമ്മിൽ പോകാതെയും ഈ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കും. ഫിറ്റ്നസ് കോച്ച് നേഹ പരിഹാർ രണ്ടു മാസത്തിനുള്ള ശരീര ഭാരം 10 കിലോ കുറയ്ക്കാൻ സഹായകരമായ ചില ലളിതമായ വഴികൾ നിർദേശിച്ചിട്ടുണ്ട്.
അടുത്ത 50 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന 10 നിയമങ്ങൾ എന്ന ക്യാപ്ഷനോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പട്ടിണി കിടക്കാതെ, ജിമ്മിൽ പോകാതെ, കഷ്ടപ്പെടാതെ ശരീര ഭാരം കുറയ്ക്കാമെന്നും അവർ എഴുതിയിട്ടുണ്ട്.
1. പ്രോട്ടീനും ജലാംശവും നൽകി ദിവസം ആരംഭിക്കുക: ഉപാപചയപ്രവർത്തനങ്ങളുടെ തുടക്കത്തിനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
2. ലഘുഭക്ഷണങ്ങളല്ല, മൂന്ന് നേരം ഭക്ഷണം കഴിക്കുക: ലഘുഭക്ഷണങ്ങളെക്കാൾ സമീകൃതവും വീട്ടിലുണ്ടാക്കുന്നതുമായ ഭക്ഷണം നല്ലതാണ്.
Also Read: ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ
3. പഞ്ചസാര ചേർത്ത ഭക്ഷണവും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക: ഇവയിൽ ഒളിഞ്ഞിരിക്കുന്ന ഘടകങ്ങൾ ശരീര ഭാരം കുറയ്ക്കുന്നതിനെ മന്ദഗതിയിലാക്കുന്നു.
4. എല്ലാ ദിവസവും 45 മിനിറ്റ് വ്യായാമം: സ്ട്രെങ്ത് ട്രെയിനിങ്ങും നടത്തവും സംയോജിപ്പിക്കുക.
5. രാത്രി 8 മണിക്ക് ശേഷം അത്താഴം ഒഴിവാക്കുക: ശരീരത്തിന് വിശ്രമിക്കാൻ സമയം നൽകുക, ദഹിപ്പിക്കാൻ അല്ല.
Also Read: 108 കിലോയിൽ നിന്ന് 60 കിലോയായി വണ്ണം കുറച്ചു; അതിശയിപ്പിച്ച് ഡോക്ടർ പൂർണിമ
6. കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങുക: വിശപ്പും കൊഴുപ്പ് നഷ്ടവും നിയന്ത്രിക്കുന്ന ഹോർമോണുകൾക്ക് ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണ്.
7. ദിവസവും 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുക: നല്ല ദഹനം കൊഴുപ്പ് കുറയ്ക്കുന്നതിനും, ജലാംശം ദഹനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.
8. ആഴ്ചയിൽ ഒരു ദിവസം ഡീറ്റോക്സ് ദിനം ആചരിക്കുക: കുടലിന് വിശ്രമം നൽകുക, വയറു വീർക്കുന്നത് കുറയ്ക്കുക, വീക്കം കുറയ്ക്കുക.
Also Read: വയർ കുറച്ച് അരക്കെട്ട് മനോഹരമാക്കാൻ ഈ 4 ഭക്ഷണങ്ങൾ ഉപേക്ഷിച്ചോളൂ
9. കൊഴുപ്പ് കുറയ്ക്കാൻ നാരുകൾ അത്യാവശ്യമാണ്: ദൈനംദിന ഭക്ഷണത്തിൽ വേവിക്കാത്ത ഒരു പച്ചക്കറിയും ഒരു വേവിച്ച പച്ചക്കറിയും ഉൾപ്പെടുത്തുക.
10. ചീറ്റ് മീൽസ് വേണ്ട: നിങ്ങളുടെ ശരീരത്തെ ശരിയായ രീതിയിൽ പോഷിപ്പിക്കുന്നതിനാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.