ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ രണ്ട് ഇന്നിങ്‌സുകളും അവസാനിച്ചതോടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി 1000 ൽ അധികം റൺസ് നേടിയാണ് ടീം ഈ നേട്ടം കൈവരിച്ചത്.
ഹൈലൈറ്റ്:
- രണ്ടാം ടെസ്റ്റ് മത്സരത്തിൽ 1000 ൽ അധികം റൺസ് നേടി ഇന്ത്യ
- എലൈറ്റ് പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും
- ഇന്ത്യയെ ചരിത്രത്തിലേക്ക് എത്തിച്ച് യുവ ടെസ്റ്റ് ടീം


ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിൽ 1,000 റൺസ് മറികടക്കുന്ന ആറാമത്തെ ടീമെന്ന നേട്ടമാണ് ടീം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് ഇന്നിങ്‌സുകളിലായി 1,014 റൺസ് എന്ന കൂറ്റൻ സ്കോർ ഇന്ത്യ സ്വന്തമാക്കി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മാത്രം 430 റൺസ് ആണ് നേടിയത്. ആദ്യ ഇന്നിങ്സിൽ 269 ഉം രണ്ടാം ഇന്നിങ്സിൽ 161 ഉം റൺസ് സ്വന്തമാക്കിയാണ് ഗിൽ 430 റൺസ് നേടിയത്.
അമ്പയറുടെ തീരുമാനം ശരിയായില്ല; ബെന്‍ സ്റ്റോക്സ് ദേഷ്യപ്പെട്ടു, ആരാധകര്‍ ഇന്ത്യന്‍ ടീമിനെ കൂക്കിവിളിച്ചു
എഡ്ഗ്ബാസ്റ്റണിൽ ഇന്ത്യ നേടിയ 1,014 റൺസ് ഒരു ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ്. 2004 ലെ സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ നേടിയ 916 റൺസ് എന്ന മുൻ റെക്കോർഡ് ഇന്ത്യയുടെ യുവ പട മറികടന്നിരിക്കുകയാണ്. എഡ്ജ്ബാസ്റ്റണിലെ റൺ വിരുന്നോടെ, ടീം ഇന്ത്യ ‘1000 റൺസ് ക്ലബ്ബിൽ’ ചേർന്നു. ഇംഗ്ലണ്ട് (1930), ഓസ്‌ട്രേലിയ (1934, 1969), പാകിസ്താൻ (2006), ദക്ഷിണാഫ്രിക്ക (1939) എന്നിവരാണ് ഈ ക്ലബ്ബിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ.
അതേസമയം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ ഉയർന്ന സ്‌കോറാണ് ഇന്ത്യ നേടിയത്. 1930 ൽ ജമൈക്കയിലെ കിങ്സ്റ്റണിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 1,121 റൺസുമായി ഇംഗ്ലണ്ട് പട്ടികയിൽ മുന്നിലാണ്. 2006 ലെ ഫൈസലാബാദ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നേടിയ 1,078 റൺസ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, 1934 ൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ നേടിയ 1,028 റൺസാണ് ഒന്നാം സ്ഥാനത്തുള്ളത്. 1969 ൽ സിഡ്‌നിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്‌ട്രേലിയ വീണ്ടും 1,000 റൺസ് മറികടന്നിരുന്നു. 1939 ലെ ഡർബൻ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 1,011 റൺസ് പട്ടികയിൽ ആറാം സ്ഥാനത്താണ്.