ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ബെൻ സ്റ്റോക്സിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഇതാണോ ഏവരും വാഴ്ത്തിപ്പാടിയ ക്യാപ്റ്റൻ മികവ് എന്ന പരിഹാസവുമായി ആണ് കൈഫ് എത്തിയത്.
ഹൈലൈറ്റ്:
- ബെൻ സ്റ്റോക്സിനെ പരിഹസിച്ച് മുഹമ്മദ് കൈഫ്
- രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ലീഡ്
- ദയനീയ പ്രകടനം കാഴ്ചവെച്ച് ബെൻ സ്റ്റോക്സ്


‘ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനെ ചുറ്റിപ്പറ്റിയുള്ള ആവേശം എനിക്ക് ഒരിക്കലും മനസിലായിട്ടില്ല. ആദ്യ ടെസ്റ്റിൽ ബാറ്റ്‌സ്മാൻമാർ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. പക്ഷേ സ്റ്റോക്‌സിന് അധികം സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഒളിഞ്ഞിരിക്കുന്ന നേതൃത്വപരമായ മാസ്റ്റർ സ്ട്രോക്കുകളിൽ ഏതെങ്കിലും എനിക്ക് നഷ്ടമായിട്ടുണ്ടോ എന്ന് ദയവായി അറിയിക്കുക’ എന്ന് പരിഹസിച്ചുകൊണ്ട് കൈഫ് എക്‌സിൽ എഴുതി.
അമ്പയറുടെ തീരുമാനം ശരിയായില്ല; ബെന്‍ സ്റ്റോക്സ് ദേഷ്യപ്പെട്ടു, ആരാധകര്‍ ഇന്ത്യന്‍ ടീമിനെ കൂക്കിവിളിച്ചു
അതേസമയം രണ്ടാം ടെസ്റ്റ് മത്സരം ജയിക്കാൻ ഇംഗ്ലണ്ടിന് 536 റൺസ് ആവശ്യമാണ്. ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റർമാർ ഇതിനകം പവലിയനിൽ തിരിച്ചെത്തിയതിനാൽ വിജയം അസാധ്യമാണെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇംഗ്ലണ്ട് ചില ശ്രദ്ധേയമായ ചേസുകൾ നടത്തിയിട്ടുണ്ട്. പക്ഷെ അവസാന ദിവസമായ ഇന്ന് ഒരു ഓവറിൽ ആറ് റൺസ് എന്ന മാർജിനിൽ സ്കോർ ചെയ്‌താൽ മാത്രമേ ജയം സാധ്യമാകുകയുള്ളൂ.
പക്ഷെ മൊഹമ്മദ് സിറാജും ആകാശ് ദീപും മിന്നും ഫോമിലായതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് വിക്കറ്റുകൾ വീഴാനുള്ള സാധ്യത കൂടുതലാണ്. നാലാം ദിവസം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 72 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഇനി 7 വിക്കറ്റ് കൂടി ഇന്ത്യ നേടുകയാണ് എങ്കിൽ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് മത്സരത്തിൽ 1 – 1 എന്ന സമനിലയിലേക്ക് എത്താൻ സാധിക്കും.