തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും അക്രമാസക്തരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Also Read: നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ മന്ത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയില്‍ വീണാ ജോര്‍ജിന്റെ വീട് ആക്രമിക്കാന്‍ ശ്രമം ഉണ്ടായെന്ന് ചൂണ്ടികാട്ടിയാണ് ശിവന്‍കുട്ടി പ്രതികരിച്ചിരിക്കുന്നത്.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോർജിന്റെ കുടുംബ വീട് ആക്രമിക്കാൻ ശ്രമം നടന്നു. തൊട്ടടുത്ത് ഒരു ക്യാൻസർ രോഗി മരിച്ചു കിടക്കുമ്പോൾ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നുമാണ് മന്ത്രിയുടെ പോസ്റ്റ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു….
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.