india Vs England Test: എഡ്ജ്ബാസ്റ്റണിൽ ആദ്യ ടെസ്റ്റ് ജയം എന്ന ചരിത്ര നേട്ടം ഇന്ത്യയുടെ മുൻപിൽ നിൽക്കുകയാണ്. ഇവിടെ എട്ട് ടെസ്റ്റുകൾ കളിച്ചപ്പോൾ ഏഴിലും ഇന്ത്യ തോറ്റു. ഒരു ടെസ്റ്റ് സമനിലയായി. എഡ്ജ്ബാസ്റ്റണിൽ അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ പിഴുതാൽ ഗില്ലിനും സംഘത്തിനും പുതുചരിത്രമെഴുതാം. എന്നാൽ ഇവിടെ ഇന്ത്യക്ക് മുൻപിൽ കാലാവസ്ഥ വില്ലനാവുന്നുണ്ട്.
അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ മഴ കല്ലുകടിയായേക്കാം എന്നാണ് യുകെ മെറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ പ്രവചനം. എന്നാൽ ഉച്ചഭക്ഷണത്തിന്റെ സമയമാവുമ്പോഴേക്കും മൂടിക്കെട്ടിയ അന്തരീക്ഷമാവും എഡ്ജ്ബാസ്റ്റണിലേത്. എഡ്ജ്ബാസ്റ്റണിലെ പ്രാദേശിക സമയം മൂന്ന് മണി കഴിയുന്നതോടെ ഇവിടെ മഴ ലഭിക്കാനുള്ള സാധ്യത 10 ശതമാനമായി കുറയും.
Also Read: “വൈഭവിന് എൻഡോഴ്സ്മെന്റ് ഡീലുകളുടെ പ്രളയം; ദ്രാവിഡിന്റെ കരുതൽ ഒപ്പമുണ്ട്”
വിജയ ലക്ഷ്യം എത്രയാണെങ്കിലും ചെയ്സ് ചെയ്യാനാവും ഇംഗ്ലണ്ടിന്റെ ശ്രമം എന്ന് വ്യക്തമാണ്. എന്നാൽ അഞ്ചാം ദിനം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കൂടുതൽ വിക്കറ്റുകൾ വീഴുകയാണ് എങ്കിൽ ബാസ്ബോൾ ശൈലി മാറ്റിവെച്ച് സമനില മുൻപിൽ വെച്ച് ഇംഗ്ലണ്ട് ബാറ്റ് വീശാനും സാധ്യതയുണ്ട്.
Also Read: Vaibhav Suryavanshi: പുതുചരിത്രമെഴുതി വൈഭവ്; 78 പന്തിൽ അടിച്ചുകൂട്ടിയത് 143 റൺസ്
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ നാലാം ദിനം അവസാന സെഷനിൽ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയത് പോലുള്ള ബോളുകൾ ആകാശ് ദീപിൽ നിന്നെല്ലാം വന്നാൽ ഇന്ത്യക്ക് ജയത്തിലേക്ക് എത്താൻ വഴി തുറക്കും. 608 റൺസ് വിജയ ലക്ഷ്യം നാലാം ഇന്നിങ്സിൽ പിന്തുടരുന്ന ഇംഗ്ലണ്ടിന് അവസാന ദിനം ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ഇനി വേണ്ടത് 536 റൺസ് ആണ്.
Also Read: India Vs England Test: എഡ്ജ്ബാസ്റ്റൺ ഇന്ത്യക്ക് രാശിയില്ലാത്ത മണ്ണ്; ഉയർന്ന ചെയ്സിങ് സ്കോർ അറിയുമോ?
എഡ്ജ്ബാസ്റ്റണിൽ ഒന്നാം ഇന്നിങ്സിൽ 269 റൺസും രണ്ടാം ഇന്നിങ്സിൽ 161 റൺസും ക്യാപ്റ്റൻ ഗിൽ കണ്ടെത്തിയതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറുകളിലേക്ക് എത്തിയത്. ടെസ്റ്റ് ചരിത്രത്തിൽ ആദ്യ ഇന്നിങ്സിൽ 250 റൺസും രണ്ടാം ഇന്നിങ്സിൽ 150 റൺസും കണ്ടെത്തുന്ന ആദ്യ താരമായി ഗിൽ മാറി. രണ്ട് ഇന്നിങ്സിലുമായി ഇന്ത്യ കണ്ടെത്തിയത് 1014 റൺസ് ആണ്.