കിടിലൻ ലോക റെക്കോഡ് സ്വന്തമാക്കി വനിന്ദു ഹസരംഗ, ഇതിഹാസ താരത്തെ പിന്നിലാക്കി വമ്പൻ നേട്ടം

Spread the love

ഏകദിന ക്രിക്കറ്റിലെ കിടിലൻ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ. മറികടന്നത് ഷോൺ പൊള്ളോക്കിനെ.

ഹൈലൈറ്റ്:

  • തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ഹസരംഗ
  • ഏകദിനത്തിലെ തകർപ്പൻ നേട്ടം സ്വന്തം
  • ഷോൺ പൊള്ളോക്ക് ഇനി രണ്ടാം സ്ഥാനത്ത്
വനിന്ദു ഹസരംഗ
വനിന്ദു ഹസരംഗ (ഫോട്ടോസ്AP)

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ശ്രീലങ്കയുടെ വനിന്ദു ഹസരംഗ . കിടിലൻ സ്പിന്നറായ ഹസരംഗ, ബാറ്റ് കൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ മികവുള്ള താരമാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിന് എതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ മൂന്ന് വിക്കറ്റും 13 റൺസുമാണ് ഹസരംഗ നേടിയത്. ഈ കളിക്കിടെ ഏകദിന ക്രിക്കറ്റിലെ ഒരു തകർപ്പൻ ലോകറെക്കോഡും ഹസരംഗ സ്വന്തമാക്കി.ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസും 100 വിക്കറ്റുകളും നേടുന്ന താരമെന്ന റെക്കോഡാണ് ഇപ്പോൾ ഹസരംഗ സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഷോൺ പൊള്ളോക്കിനെയാണ് ഈ നേട്ടത്തിൽ ഇപ്പോൾ ഹസരംഗ പിന്നിലാക്കിയത്‌. വെറും 65 മത്സരങ്ങളിലാണ് ഹസരംഗ ഏകദിനത്തിൽ 1000 റൺസും 100 വിക്കറ്റുകളും ‌നേടിയത്. 68 ഏകദിനങ്ങളിലായിരുന്നു പൊള്ളോക്ക് ഈ നേട്ടത്തിൽ എത്തിയിരുന്നത്.

ഇന്ത്യക്കെതിരെ ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി; ഇംഗ്ലണ്ടിന് നാണക്കേട്

ഏകദിനത്തിൽ വേഗത്തിൽ 1000 റ‌ൺസും 100 വിക്കറ്റുകളും നേടുന്ന കളിക്കാർ:

1. വനിന്ദു ഹസരംഗ – ശ്രീലങ്ക – 65 മത്സര‌ങ്ങൾ
2. ഷോൺ പൊള്ളോക്ക് – ദക്ഷിണാഫ്രിക്ക – 68 മത്സരങ്ങൾ
3. അബ്ദുൾ റസാഖ് – പാകിസ്താൻ – 69 മത്സരങ്ങൾ
4. ലാൻസ് ക്ലൂസ്നർ – ദക്ഷിണാഫ്രിക്ക – 70 മത്സരങ്ങൾ
5. ക്രിസ് വോക്സ് – ഇംഗ്ലണ്ട് – 72 മത്സരങ്ങൾ
6. ഇർഫാൻ പത്താൻ – ഇന്ത്യ – 72 മത്സരങ്ങൾ
7. ജേസൺ ഹോൾഡർ – വെസ്റ്റിൻഡീസ് – 74 മത്സരങ്ങൾ.

Also Read: 5 റൺസിനിടെ വീണത് 7 വിക്കറ്റുകൾ, ബംഗ്ലാദേശിന് നാണക്കേടിന്റെ റെക്കോഡ്; ശ്രീലങ്കക്ക് കിടിലൻ ജയം

ബംഗ്ലാദേശിന് എതിരായ പരമ്പരയിൽ ഉജ്ജ്വല ഫോമിലുള്ള ഹസരംഗ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ നേടിക്കഴിഞ്ഞു. പരമ്പരയിലെ ആദ്യ കളിയിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്.

2017 ൽ സിംബാബ്‌വെക്ക് എതിരെ കളിച്ചുകൊണ്ടായിരുന്നു വനിന്ദു ഹസരംഗ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 65 ഏകദിനങ്ങളിൽ 22 ബാറ്റിങ് ശരാശരിയിൽ 1012 റൺസും, 24.19 ബൗളിങ് ശരാശരിയിൽ 106 വിക്കറ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

Also Read: ബംഗ്ലാദേശ് താരം തകർത്തത് ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോഡുകൾ. ആദം ഗിൽക്രിസ്റ്റിനെയും പിന്നിലാക്കി.

അതേ സമയം ശ്രീലങ്ക – ബംഗ്ലാദേശ് ഏകദിന പരമ്പര നിലവിൽ 1-1 എന്ന നിലയിലാണ്‌. ആദ്യ മത്സരത്തിൽ 77 റൺസിന് ശ്രീലങ്ക വിജയിച്ചപ്പോൾ, രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് 16 റൺസിന് ജയിച്ച് പരമ്പരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക