ക്ലബ് ലോകകപ്പിൽ ഇന്റർ മയാമിയെ മുൻപോട്ട് കൊണ്ടുപോകാനായില്ല എങ്കിലും വീണ്ടും പ്രായത്തെ തോൽപ്പിക്കുന്ന മികവുമായി മെസി. ഏഴ് എതിർനിര താരങ്ങളെ ഡ്രിബിൾ ചെയ്ത് മെസിയിൽ നിന്ന് വന്ന സോളോ ഗോൾ ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. ഇന്റർ മയാമിയുടെ സിഎഫ് മോൺട്രിയലിനെതിരായ മത്സരത്തിലാണ് അർജന്റീനയുടെ ഇതിഹാസ താരത്തിന്റെ തകർപ്പൻ ഗോൾ വന്നത്.
2007ൽ മെസിയിൽ നിന്ന് ഗെറ്റാഫെയ്ക്ക് എതിരെ വന്ന ഗോൾ ഓർമിപ്പിക്കുകയാണ് താരം ഇപ്പോൾ. മോൺട്രിയാലിനെ 4-1ന് മെസിയുടെ ഇന്റർ മയാമി തോൽപ്പിച്ചു. രണ്ട് ഗോളും ഒരു അസിസ്റ്റും മെസിയിൽ നിന്ന് വന്നു. രണ്ടാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയതിന് ശേഷമാണ് വലിയ ഗോൾ മാർജിനിൽ മെസിയുടെ മയാമി ജയിച്ചു കയറിയത്.
Also Read: രാത്രി ക്ലബ് ലോകകപ്പിൽ കളിച്ചു; പിന്നാലെ ജോട്ടയെ കൈകളിലേന്താൻ പറന്നെത്തി നെവസ്
ആദ്യ അര മണിക്കൂറിൽ ഇന്റർ മയാമിയെ പിടിച്ചുകെട്ടാൻ മോൺട്രിയാലിന് സാധിച്ചിരുന്നു. 15ാം മിനിറ്റിൽ ആൽബയിൽ നിന്ന് വന്ന തകർപ്പൻ സ്ട്രൈക്ക് ഉൾപ്പെടെ ഇവർ തടഞ്ഞു. എന്നാൽ 33ാം മിനിറ്റിൽ ഇന്റർ മയാമിയുടെ സമനില ഗോൾ എത്തി. മെസി തന്നെയാണ് ഈ ഗോളിന് വഴി തുറന്നത്. ബോക്സിന് പുറത്ത് നിന്ന് മെസി നൽകിയ പാസ് അല്ലെൻഡെ വലയിലാക്കി.
ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മെസി ഇന്റർ മയാമിയുടെ ലീഡ് 2-1 ആക്കി. 40ാം മിനിറ്റിൽ സുവാരസിന്റെ ഹെഡ്ഡറിൽ നിന്ന് ലഭിച്ച പന്ത് മെസി തന്റെ ഇടംകാലിലൂടെ വലയിലാക്കുകയായിരുന്നു. ഇവിടെ മോൺട്രിയൽ പ്രതിരോധ നിര നിസഹായരായി നോക്കി നിന്നപ്പോൾ അതിലും വലുതായിരുന്നു 62ാം മിനിറ്റിൽ അവരെ കാത്തിരുന്നത്.
Also Read: Diogo Jota Death: ‘ലിവർപൂളിലേക്ക് മടങ്ങാൻ ഭയമാവുന്നു’; മൗനം വെടിഞ്ഞ് മുഹമ്മദ് സല
60ാം മിനിറ്റിൽ സെഗോവിയയിലൂടെ ഇന്റർ മയാമി ലീഡ് 3-1 ആയി ഉയർത്തി. ഈ ഗോൾ പിറന്ന് രണ്ട് മിനിറ്റ് മാത്രം പിന്നിടുമ്പോഴാണ് മെസിയുടെ അത്ഭുത ഗോൾ വന്നത്. സുവാരസിൽ നിന്ന് മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി മെസി പാഞ്ഞു. മെസിയെ തടയാൻ ഏഴോളം മോൺട്രിയൽ താരങ്ങൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 38ാം വയസിലും ഈ വിധം കളിച്ച് മെസി ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്.
Ankara Messi, Ankara Messi, Ankara Messi Ankara Messi, Ankara Messi . 🐐 pic.twitter.com/DsvmC73hns
— Major League Soccer (@MLS) July 6, 2025
Also Read: Diogo Jota Death: ഹൃദയം തകർന്ന് റൊണാൾഡോ; ജോട്ടയുടെ വിയോഗം താങ്ങാനാവാതെ താരം
മോൺട്രിയലിനെതിരായ ഈ ജയം എംഎൽഎസിലെ ഇന്റർ മയാമിയുടെ ആത്മവിശ്വാസം കൂട്ടുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്റർ മയാമി. 17 മത്സരങ്ങളിൽ നിന്ന് നേടാനായത് 32 പോയിന്റ്.