False Theft Case: വ്യാജമോഷണക്കേസിൽ ബിന്ദുവിനെ കുടുക്കിയ സംഭവം; പോലീസുകാർക്കും പരാതിക്കാർക്കുമെതിരേ കേസ്

Spread the love


തിരുവനന്തപുരം: വീട്ടുജോലിക്കു നിന്ന ദളിത് യുവതിയെ വ്യാജമോഷണ കേസിൽ കുടുക്കിയതിന്‌ വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരേ കേസ്. അവഹേളനം നേരിട്ട ആർ. ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷന്റെ ഉത്തരവനുസരിച്ചാണ് ഈ നടപടി.

Also Read: ആരോഗ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല

വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ഉത്തരവനുസരിച്ച് ബിന്ദു പേരൂർക്കട പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകുകയും. വ്യാജ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അവർ പരാതിയിൽ ചൂണ്ടികാണിച്ചു. കേസിലെ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ നിലവിൽ സസ്‌പെൻഷനിലാണ്.

ആർ. ബിന്ദു വീട്ടുജോലിക്കാരിയാണ്. ഇവർക്കെതിരേ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേൽ മാല മോഷണത്തിന് പോലീസിൽ പരാതി നൽകി. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18 നാണെങ്കിലും ഇവർ പരാതി നൽകിയത് 23 നായിരുന്നു. പരാതിയെ തുടർന്ന് ബിന്ദുവിന്റെ വീട്ടിൽ അറിയിക്കാതെ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാർ സ്റ്റേഷനിലിരുത്തി ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്യുകയും. മാത്രമല്ല പിറ്റേന്ന് ഉച്ചയ്ക്ക്‌ 12 മണിവരെ അനധികൃതമായി കസ്റ്റഡിയിൽ വെയ്ക്കുകയുമുണ്ടായി. ഈ സമയം എസ്‌ഐയും എഎസ്‌ഐയും ചേർന്ന്‌ ക്രൂരമായി തന്നെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് ബിന്ദു പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Also Read: ശനി ശുക്ര പഞ്ചക് യോഗം; ഇവർക്കിനി ഉയർച്ചയുടെ നാളുകൾ, നിങ്ങളും ഉണ്ടോ?

സംഭവം വിവാദമായതോടെ കന്റോൺമെന്റ് എസിപി നടത്തിയ അന്വേഷണത്തിൽ പോലീസുകാർ അധികാരം വിട്ടുള്ള നടപടികളെടുത്തെന്ന് കണ്ടെത്തുകയുമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!