ജഡേജയുടെ ആ നീക്കം കളിയിലെ പ്രധാന വഴിത്തിരിവ്, ഇന്ത്യക്ക് കോളടിച്ചത് ഇങ്ങനെ; രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Spread the love

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ 100 സെക്കൻഡിനുള്ളിൽ ഒരോവർ പൂർത്തിയാക്കി രവീന്ദ്ര ജഡേജ. ഇന്ത്യക്ക് നിർണായക വിക്കറ്റ് ലഭിച്ചത് ഇങ്ങനെ…

ഹൈലൈറ്റ്:

  • 100 സെക്കൻഡിനുള്ളിൽ ഓവർ പൂർത്തിയാക്കി ജഡേജ
  • ഇന്ത്യക്ക് പിന്നാലെ നിർണായക വിക്കറ്റ്
  • അഞ്ചാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഇന്ത്യ ക്രിക്കറ്റ് ടീം
ഇന്ത്യ ക്രിക്കറ്റ് ടീം (ഫോട്ടോസ്AP)

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരത്തിൽ 608 റ‌ൺസെന്ന ഹിമാലയൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 7 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഇംഗ്ലണ്ട് സമനിലക്കും ഇന്ത്യ വിജയത്തിനും വേണ്ടിയാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്കെതിരെ ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി; ഇംഗ്ലണ്ടിന് നാണക്കേട്

അതേ സമയം അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിന് മുൻപ് കളിയിലെ തന്നെ പ്രധാന വഴിത്തിരിവാകാൻ സാധ്യതയുള്ള ഒരു കാര്യമാണ് നടന്നത്. രവീന്ദ്ര ജഡേജയുടെ അതിവേഗ ഓവറായിരുന്നു ഇത്. ഉച്ചഭക്ഷണത്തിന് പിരിയാനിരിക്കെ രവീന്ദ്ര ജഡേജ വെറും 100 സെക്കൻഡിനുള്ളിൽ ഒരോവർ പൂർത്തിയാക്കി. ഇതോടെ ലഞ്ചിന് മുൻപ് ഒരോവർ കൂടി എറിയാൻ സമയം ലഭിച്ചു. വാഷിങ്ടൺ സുന്ദറിനെയാണ് ഈ ഓവറിനായി ഇന്ത്യൻ നായകൻ ഗിൽ പന്തേൽപ്പിച്ചത്. ഓവറിലെ മൂന്നാം പന്തിൽ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ വിക്കറ്റെടുത്ത സുന്ദർ ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു.

Also Read: ആരാധകർ കാത്തിരുന്ന മറുപടിയുമായി രവീന്ദ്ര ജഡേജ.

മത്സരത്തിൽ ഇന്ത്യയുടെ ജയസാധ്യതകൾക്ക് മുന്നിലെ പ്രധാന ഭീഷണിയാകുമെന്ന് കരുതപ്പെട്ടിരുന്ന സ്റ്റോക്സിനെ സുന്ദർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഈ വിക്കറ്റ് ഇന്ത്യയെ കളിയിൽ ഡ്രൈവിങ് സീറ്റിലെത്തിച്ചു. ജഡേജ അതിവേഗത്തിൽ തന്റെ ഓവർ പൂർത്തിയാക്കിയത് കൊണ്ടു മാത്രമാണ് ഉച്ചഭക്ഷണത്തിന് മുൻപ് ഒരോവർ കൂടി സാധ്യമായതും ഇന്ത്യക്ക് നിർണായക വിക്കറ്റ് ലഭിച്ചതും.

Also Read: സിക്സടിച്ച് കിടിലൻ റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്, അക്കാര്യത്തിൽ ഇനി നമ്പർ വൺ; മറികടന്നത് ബെൻ സ്റ്റോക്സിനെ

അതേ സമയം 72/3 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഒല്ലി പോപ്പ് ( 24 ), ഹാരി ബ്രൂക്ക് ( 23 ) എന്നിവർ പവലിയനിൽ മടങ്ങിയെത്തുമ്പോൾ ഇംഗ്ലണ്ട് സ്കോർ 83 മാത്രം. ബെൻ സ്റ്റോക്സും ജാമി സ്മിത്തും ചേർന്ന് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുമെന്ന് കരുതിയിരുന്നപ്പോളാണ് സുന്ദർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിക്കുന്നത്. 33 റൺസെടുത്ത സ്റ്റോക്സാണ് പുറത്തായത്. ടീം സ്കോർ 199 എത്തിയപ്പോൾ ഏഴ് റൺസെടുത്ത ക്രിസ് വോക്സും വീണു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക