കോഴിക്കോട്: വർഷങ്ങൾക്ക് മുമ്പ് രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന് മലപ്പുറം വേങ്ങേരി സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കോഴിക്കോട് ബീച്ചിൽ നടത്തിയെന്ന് പറയപ്പെടുന്ന കൊലപാതകം അന്വേഷിക്കാൻ ഏഴംഗ ക്രൈം സ്‌ക്വാഡിനെ നിയോഗിച്ചു. കൂടരഞ്ഞിയിൽ നടത്തിയെന്ന് പറയപ്പെടുന്ന കൊലപാതകം അന്വേഷിക്കാൻ മറ്റൊരു സംഘത്തെയും നിയോഗിച്ചു. ഈ സംഭവത്തിൽ അന്വേഷണം ഇരട്ടി,പാലക്കാട് എന്നിവടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
Also Read:39 വർഷങ്ങൾക്ക് മുൻപ് രണ്ടുപേരെ കൊന്നു; മുഹമ്മദിൻറെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്
1986 ൽ തനിക്ക് 15 വയസ്സ് ഉള്ളപ്പോൾ താൻ ഒരാളെ തോട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് ഇപ്പോൾ 54 വയസ്സുള്ള മുഹമ്മദ് തുറന്നു പറഞ്ഞതോടെയാണ് കേസും അന്വേഷണവും തുടങ്ങിയത്. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയെക്കുറിച്ച് ഒരു സൂചന പോലും നൽകാൻ മുഹമ്മദിന് കഴിഞ്ഞിട്ടുമില്ല. ഇതിനുപിന്നാലെ 1989-ലും താനൊരാളെ കൊന്നെന്നാണ് മുഹമ്മദലി വെളിപ്പെടുത്തി.
Also Read:പുതിയ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
1986 ൽ കൂടരഞ്ഞിയിൽ താമസിക്കവേ തന്നെ ലൈംഗികമായി ഉപദ്രവിച്ച ഒരു യുവാവിനെ തൊട്ടടുത്ത ദിവസം തോട്ടിൽ തള്ളിയിട്ടു കൊന്നു എന്നാണ് മുഹമ്മദ് തുറന്നു പറഞ്ഞത്. 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവെച്ചാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയത്. അന്ന് പണം മോഷ്ടിച്ചയാളെയാണ് കൊല്ലപ്പെടുത്തിയതെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ
ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു മുഹമ്മദിനെ രണ്ടുദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന്റെ എന്തെങ്കിലും തെളിവോ കൊല്ലപ്പെട്ട ആളുടെ എന്തെങ്കിലും വിവരമോ കണ്ടെത്താൻ തിരുവമ്പാടി പോലീസിന് ആയിട്ടില്ല. അതേസമയം മുഹമ്മദ് പറയുന്ന സമയം ഈ പ്രദേശത്ത് ഒരു അസ്വാഭാവികം മരണം നടന്നതായി സ്ഥിരീകരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഈ സംഭവം നാട്ടുകാർക്കും ഓർമ്മയുണ്ട്.
Also Read:നിപ; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്
മുഹമ്മദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, 1986 രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റു വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മുഹമ്മദ് പറയുന്ന സമയം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.