പലർക്കും ശരീര ഭാരം കുറയ്ക്കുകയെന്നത് ഒരു വലിയ വെല്ലുവിളിയാണ്. ചില ആളുകൾ ആരോഗ്യവാന്മാരാണെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും, അമിതഭാരം അവരെ വിഷമിപ്പിക്കുന്നു. ഈ പ്രശ്നത്തിന് ഒരു ലളിതമായ വീട്ടുവൈദ്യം നിർദേശിച്ചിരിക്കുകയാണ് ഡോ.ഗൗതമൻ. ആതൻ ആരോഗ്യം എന്ന യൂട്യൂബ് ചാനലിൽ ശരീര ഭാരം കുറയ്ക്കുന്നതിനുള്ള ഒരു ടിപ്സ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Also Read: രാവിലെ വ്യായാമം വേണ്ട, ഡയറ്റ് വേണ്ടേ വേണ്ട; വണ്ണം കുറയ്ക്കാൻ ഈ 11 കാര്യങ്ങൾ മതി
ആറ് ചേരുവകൾ ചേർത്ത് തയ്യാറാക്കിയ ഒരു പൊടിയാണ് ശരീര ഭാരം കുറയ്ക്കാനുള്ള പ്രതിവിധിയായി അദ്ദേഹം നിർദേശിച്ചത്. പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ ഈ പൊടി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: വെറും വയറ്റിൽ ഒരു കഷ്ണം ഇഞ്ചി ചവയ്ക്കാം, 7 ആരോഗ്യ ഗുണങ്ങൾ
പൊടി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
- ജീരകം – 2 ഗ്രാം
- കരിഞ്ചീരകം – 2 ഗ്രാം
- മല്ലി – 2 ഗ്രാം
- മഞ്ഞൾപ്പൊടി – 2 ഗ്രാം
- കടുക്ക – 2 ഗ്രാം
- ഫ്ലാക്സ് സീഡ്സ് – 2 ഗ്രാം
- ഇന്ദുപ്പ് – ഒരു നുള്ള്
Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ സമയം നോക്കണോ?
ഈ ചേരുവകളിൽ ഓരോന്നിൽ നിന്നും 2 ഗ്രാം എടുത്ത് നന്നായി പൊടിക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർക്കാം. ഈ പൊടി മൂന്ന് നേരം തുല്യമായി വിഭജിക്കുക. ഓരോ ഭക്ഷണത്തിനും 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഈ പൊടി കലർത്തി കുടിക്കുന്നതിലൂടെ ക്രമേണ ശരീരഭാരം കുറയാൻ തുടങ്ങുമെന്ന് ഡോ.ഗൗതമൻ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.