ഇംഗ്ലണ്ടിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി വൈഭവ് സൂര്യവംശി ( Vaibhav Suryavanshi ). ഇന്ത്യയുടെ കൗമാര ഓപ്പണർ ഞെട്ടിച്ചത് സിക്സ് മഴയുമായി. ത്രില്ലടിച്ച് ആരാധകർ.
ഹൈലൈറ്റ്:
- വൈഭവ് സൂര്യവംശി മിന്നും ഫോമിൽ
- വെടിക്കെട്ട് ബാറ്റിങ് പ്രകടനം
- സിക്സ് മഴ പെയ്യിച്ച് താരം

ലാറയുടെ റെക്കോഡ് തകര്‍ക്കാതെ വിട്ടുകളഞ്ഞതിന് കാരണമെന്ത്? വെളിപ്പെടുത്തി മുള്‍ഡര്‍
ഇംഗ്ലണ്ട് അണ്ടർ 19 ടീമിന് എതിരായ ഏകദിന പരമ്പരയിലെ ഓരോ കളിയിലും വൈഭവ് സൂര്യവംശിയുടെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് നോക്കാം:
ആദ്യ ഏകദിനത്തിൽ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്ത സൂര്യവംശി 19 പന്തിൽ 48 റൺസാണ് നേടിയത്. മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ കിടിലൻ ഇന്നിങ്സ്. ഇന്ത്യ ഈ മത്സരത്തിൽ ആറ് വിക്കറ്റിന് ജയിക്കുകയും ചെയ്തു.
രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 34 പന്തിൽ 45 റൺസാണ് വൈഭവ് സൂര്യവംശി നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇന്ത്യ ഈ കളിയിൽ ഒരു വിക്കറ്റിന് തോറ്റു.
മഴമൂലം 40 ഓവറാക്കി ചുരുക്കി നടത്തിയ മൂന്നാമത്തെ കളിയിൽ 269 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് പിന്തുടരാനുണ്ടായിരുന്നത്. വെറും 31 പന്തിൽ 86 റൺസടിച്ചുകൂട്ടി സൂര്യവംശി ഇന്ത്യൻ ചേസിങ്ങിനെ മുന്നിൽ നിന്ന് നയിച്ചു. ആറ് ഫോറുകളും ഒൻപത് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സൂര്യവംശിയുടെ മികവിൽ ഇന്ത്യ നാല് വിക്കറ്റിന്റെ കിടിലൻ ജയം നേടുകയും ചെയ്തു.
നാലാം ഏകദിനത്തിലായിരുന്നു വൈഭവ് സൂര്യവംശി രൗദ്രഭാവം പൂണ്ടത്. വെറും 52 പന്തിൽ സെഞ്ചുറി നേടി യൂത്ത് ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റെക്കോഡിട്ട സൂര്യവംശി, 78 പന്തിൽ 143 റൺസാണ് ഈ കളിയിൽ അടിച്ചുകൂട്ടിയത്. 13 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിങ്സ്. ഇന്ത്യ ഈ കളിയും വിജയിച്ചു.
Also Read: വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ച വെച്ച് വൈഭവ് സൂര്യവംശി. വീണ്ടും തിളങ്ങി. തകർപ്പൻ പ്രകടനം.
പരമ്പരയിലെ അഞ്ചാം മത്സരത്തിൽ മാത്രമാണ് സൂര്യവംശിക്ക് വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെക്കാൻ സാധിക്കാതെയിരുന്നത്. 42 പന്തിൽ 33 റൺസാണ് ഈ കളിയിൽ അദ്ദേഹം നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. ഇന്ത്യയാകട്ടെ അഞ്ചാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.