35 ലക്ഷത്തിന്റെ ഓട്ടോറിക്ഷ; സംഭവം കൊള്ളാമോ? ട്രെൻഡായി ലൂയി വിറ്റോണിന്റെ ഡിസൈൻ

Spread the love


ഇന്ത്യയുടെ നിരത്തുകൾ കീഴടക്കുന്ന ഓട്ടോറിക്ഷകളിൽ ഒരെണ്ണം വാങ്ങാൻ എത്ര രൂപ വേണ്ടിവരും? നാല് ലക്ഷത്തിൽ താഴെ രൂപയ്ക്ക് ഒരു ഓട്ടോറിക്ഷ വാങ്ങാനാവും. എന്നാൽ ലൂയി വിറ്റോണിന്‍റെ ഈ ഓട്ടോറിക്ഷ ഒരെണ്ണത്തിന് 35 ലക്ഷം രൂപയോളം വില വരും. അതിന് പെട്രോളും ഡീസലുമൊന്നും അടിക്കണ്ടതില്ല എന്നൊരു പ്രത്യേകതയുണ്ട്…കയ്യിൽ കൊണ്ട് നടക്കാം. ലൂയി വിറ്റോൺ വിപണിയിലെത്തിച്ച ഈ ഓട്ടോറിക്ഷകൾ ട്രെൻഡാവുകയാണ്. 

ഇന്ത്യയിലെ മുക്കിലും മൂലയിലും നിറയുന്ന ഓട്ടോറിക്ഷകളുടെ രൂപത്തിൽ ഹാൻഡ് ബാഗുകൾ പുറത്തിറക്കിയിരിക്കുകയാണ് ലൂയി വിറ്റോൺ. സാധാരണക്കാരുടെ ഉപജീവനമാർഗമായ ഓട്ടോറിക്ഷയെ അത്യാഡംബരത്തോട് കൂട്ടിയിണക്കിയാണ് ഫാരൽ വില്യംസിന്റെ നേതൃത്വത്തിൽ ഈ വ്യത്യസ്ത ഹാൻഡ് ബാഗ് ലോഞ്ച് നടന്നത്. 

Also Read: ദേ തണ്ണിമത്തൻ അല്ലേയത്? കുട്ടിയാനയുടെ കൺട്രോൾ പോയി; എനിക്കും വേണമെന്ന് അമ്മയാന

ഇത് ആദ്യമായല്ല ലൂയി വിറ്റോൺ ഹാൻഡ് ബാഗിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്നത്. ലോബ്സ്റ്ററുകളുടേയും വിമാനങ്ങളുടേയും ഡോൾഫിനുകളുടേയുമെല്ലാം അകൃതിയിൽ ലൂയി വിറ്റോൺ പുറത്തിറക്കിയ ഹാൻഡ് ബാഗുകൾ ട്രെൻഡായിരുന്നു. 

Also Read: ‘അമ്പോ വാതിൽ തുറന്നുള്ള ആ നോട്ടം’; ആരും പേടിക്കും നാഗവല്ലിയെ ഇങ്ങനെ കണ്ടാൽ; വീഡിയോ

പക്ഷേ ഓട്ടോറിക്ഷയുടെ രൂപത്തിൽ ലൂയി വിറ്റോണിന്റെ ഹാൻഡ് ബാഗ് എത്തിയത് ഏവരേയും കൗതുകത്തിലാക്കി. ഇന്റർനെറ്റിൽ ഇതിന്റെ വിഡിയോ വൈറലാവുകയും ചെയ്തു. ഈ ഹാൻഡ് ബാഗ് കൗതുകമാവുന്നതിനൊപ്പം ഇന്ത്യൻ സംസ്കാരത്തെ പരിഹസിക്കുകയാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. 

Also Read: വരനും വധുവുമില്ല; വൈബ് മാത്രം! ‘ജെൻ Z’ന്റെ വ്യാജ വിവാഹാഘോഷം ഒന്ന് ട്രൈ ചെയ്താലോ?

മിഡിൽ ക്ലാസ് ഇന്ത്യയുടെ മുഖമായ ഓട്ടോറിക്ഷയെ ആഡംബര ഫാഷനായി ഉപയോഗിച്ച് ഇത്രയും വലിയ തുകയ്ക്ക് വിൽക്കുന്നതിനെ പരിഹസിച്ചുള്ള കമന്റുകളും വരുന്നുണ്ട്. ഒരു ഇന്ത്യൻ ഡിസൈനർ ആണ് ഈ വിധം ഒരു ഹാൻഡ് ബാഗ് പുറത്തിറക്കുന്നത് എങ്കിൽ ഈ വിധം ശ്രദ്ധയും പ്രശംസയും ലഭിക്കുമോ എന്നും പലരും ചോദിക്കുന്നു. 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!