916 Kunjoottan OTT Release Date and Platform: മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു ഒരിടവേളയ്ക്കു ശേഷം നായകവേഷത്തിൽ തിരിച്ചെത്തിയ സിനിമയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘916 കുഞ്ഞൂട്ടൻ’. മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിച്ച ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
നവാഗതനായ ആര്യൻ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read: അസ്ത്ര ഒടിടിയിൽ എവിടെ കാണാം?
ഫാമിലി ആക്ഷൻ എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം – ശ്രീനിവാസ റെഡ്ഡി, സംഗീതം – ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് – ശക്തി, എഡിറ്റിങ് – സൂരജ് അയ്യപ്പൻ എന്നിവർ കൈകാര്യം ചെയ്യുന്നു.
Also Read: ഒടിടിയിൽ കാണാം പുതിയ 10 മലയാളചിത്രങ്ങൾ
916 Kunjoottan OTT: 916 കുഞ്ഞൂട്ടൻ ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് 916 കുഞ്ഞൂട്ടൻ ഒടിടിയിലെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.