ശരീര ഭാരം കുറയ്ക്കാൻ സ്ഥിരമായ പരിശ്രമങ്ങൾ ആവശ്യമാണ്. കഠിനമായ ഡയറ്റും വർക്ക്ഔട്ടും ഒന്നും ചിലപ്പോൾ ഗുണം ചെയ്തേക്കില്ല. ഇവയ്ക്കൊപ്പം ദൈനംദിനശീലങ്ങളിൽ കൂടി മാറ്റം വരുത്തുന്നത് ഉറപ്പായും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. അത്തരത്തിലുള്ള 4 കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
1. പട്ടിണി കിടന്നതുകൊണ്ട് വണ്ണം കുറയില്ല, ആരോഗ്യകരമായ പ്രോട്ടീൻ തിരഞ്ഞെടുപ്പുകൾ വേണം
ശരീരഭാരം കുറയ്ക്കാൻ കുറച്ച് ഭക്ഷണം കഴിക്കണം എന്നതാണ് പൊതുവായുള്ള ഒരു വിശ്വാസം. എന്നാൽ, ഭക്ഷണം ഉപേക്ഷിക്കുകയില്ല, തിരഞ്ഞെടുപ്പുകളിൽ മാറ്റങ്ങൾ വരുത്തുകയാണ് ചെയ്യേണ്ടത്. ശരീര ഭാരം കുറയ്ക്കുന്നതിൽ പ്രോട്ടീന്റെ പങ്ക് മനസിലാക്കുകയാണ് പ്രധാനം. കൊഴുപ്പ് കൂടിയ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നതിനുപകരം, ചിക്കൻ ബ്രെസ്റ്റ്, വൈറ്റ് ഫിഷ്, ചെമ്മീൻ തുടങ്ങിയ മെലിഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക. അനാവശ്യമായ കലോറികൾ കുന്നുകൂടാതെ ഇവ നിങ്ങളെ വയർ നിറയാൻ സഹായിക്കും.
Also Read: നെല്ലിക്കയ്ക്ക് ഒപ്പം കറിവേപ്പില കൂടി ചേർത്ത് കഴിക്കൂ, നേടാം 3 ആരോഗ്യ ഗുണങ്ങൾ
2. ഭക്ഷണം ലളിതവും, ഉയർന്ന പ്രോട്ടീൻ അടങ്ങിയതുമാക്കുക
ഫിറ്റ്നസ് നിലനിർത്താൻ ഫാൻസി സൂപ്പർഫുഡുകളോ വിലകൂടിയ പ്രോട്ടീൻ പൗഡറുകളുടെയോ ആവശ്യമില്ല. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. ഈ ഭക്ഷണങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും പ്രോട്ടീൻ നൽകുകയും ചെയ്യുന്നു. കൊഴുപ്പ് നഷ്ടപ്പെടുമ്പോൾ പേശികളെ നിലനിർത്താൻ ശരീരത്തിന് പ്രോട്ടീൻ ആവശ്യമാണ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പേശികളുടെ വളർച്ചയ്ക്ക് സഹായിക്കും.
Also Read: പ്രഭാത ഭക്ഷണം ഒഴിവാക്കുക, ഉറക്ക കുറവ്; ശരീരഭാരം വർധിപ്പിക്കുന്ന 6 ശീലങ്ങൾ
3. പതിവായി വ്യായാമം ചെയ്യുക
തീവ്രമായ വ്യായാമങ്ങളോ കർശനമായ ജിം ദിനചര്യകളോ ആവശ്യമില്ല. പതിവായി വ്യായാമം ചെയ്യുകയാണ് വേണ്ടത്. വ്യായാമം സ്ഥിരമായി ചെയ്യുമ്പോൾ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് കലോറി എരിച്ചു കളയാൻ സഹായിക്കുന്നു.
Also Read: രാത്രിയിൽ 7 മണിക്ക് ഭക്ഷണം കഴിക്കും, 35 വർഷമായി തുടരുന്ന ശീലം: നാഗാർജുന
4. ഫലത്തെ മാത്രമല്ല, ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയെയും സ്നേഹിക്കുക
ശരീര ഭാരം കുറയ്ക്കുന്നതിൽ മാനസികാവസ്ഥയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയെ സ്നേഹിക്കുക. ഈ ജീവിതശൈലി ആസ്വദിക്കുക. സമ്മർദം ചെലുത്തുന്നതിലൂടെയല്ല, നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെയാണ് ശരീരഭാരം കുറയുന്നത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.